തോക്ക് നന്നാക്കുമ്പോൾ പൊലീസുകാരന്റെ കൈയ്യിൽ നിന്ന് വെടിപൊട്ടി; സിപിഒയ്ക്ക് സസ്‌പെൻഷൻ

തോക്ക് നന്നാക്കുന്നതിനിടെ പൊലീസുകാരന്റെ കൈയ്യിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി. താമരശ്ശേരി പൊലീസ് സ്റ്റേഷനിലാണ് ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായിരിക്കുന്നത്. ഈ മാസം 2 നായിരുന്നു സംഭവം. വെടിയേറ്റ് തറയിൽ നിന്ന് ചീള് തെറിച്ച് തൊട്ടടുത്തുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥയുടെ കാലിന് നിസ്സാര പരുക്കേറ്റു. ഇവർ തലശ്ശേരിയിലെ ആശുപത്രിയിൽ ചികിത്സതേടി പിന്നീട് ആശുപത്രി വിട്ടു. സംഭവത്തിൽ വീഴ്ച ചൂണ്ടിക്കാട്ടി തോക്ക് കൈകാര്യം ചെയ്ത സിപിഒ സുബിനെ സസ്‌പെൻഡ് ചെയ്തു.

Leave a Reply

spot_img

Related articles

സ്വർണവില കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഗ്രാമിന് 65 രൂപ വർധിച്ച് 14,885 രൂപയും പവന് 520 രൂപ കൂടി 1,19,080 രൂപയുമാണ് ഇന്നത്തെ വില....

തിരുവനന്തപുരം ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍

രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...