പാലക്കാട് വടക്കഞ്ചേരിയിൽ വൻ മോഷണം; വീട്ടിൽ സൂക്ഷിച്ച 45 പവൻ കവർന്നു

പാലക്കാട് വടക്കഞ്ചേരിയിൽ വീട്ടിൽ സൂക്ഷിച്ച 45 പവൻ കവർന്നു. പന്നിയങ്കര സ്വദേശി പ്രസാദിന്റെ വീട്ടിലാണ് മോഷണം നടന്നത്. സമീപത്തെ മറ്റൊരാളുടെ വീട്ടിലും മോഷണ ശ്രമം നടന്നതായി പറയപ്പെടുന്നു.വ്യാഴാഴ്ച രാത്രിയാണ് മോഷണം നടന്നത്. വെള്ളിയാഴ്ച രാവിലെയാണ് മോഷണം നടന്ന വിവരം വീട്ടുകാർ അറിയുന്നത്. പ്രസാദിന്റെ വീട്ടിലെ മുകളിലെ നിലയിൽ ലോക്കറിൽ സൂക്ഷിച്ച ആഭരണങ്ങളാണ് കവർന്നത്.സമീപത്തെ വീട്ടിലെ സിസിടിവി തകർത്ത നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണവിവരം അറിയുന്നത്. മോഷ്ടാവ് തലയിൽ മുണ്ടിട്ട് നടക്കുന്നതിന്റെ സിസിടിവി ദ്യശ്യങ്ങൾ ലഭിച്ചിട്ടുണ്ട്

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...