വഖഫ് ബില്ല് പാസായതിന് പിന്നാലെ ജെഡിയുവിൽ പൊട്ടിത്തെറി: അഞ്ച് നേതാക്കൾ പാർട്ടി വിട്ടു

വഖഫ് നിയമ ഭേദഗതി ബില്ലിനെ പിന്തുണച്ചതിന് പിന്നാലെ ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുവിൽ പൊട്ടിത്തെറി. 5 നേതാക്കൾ പാർട്ടി വിട്ടു. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എൻഡിഎ സഖ്യത്തിൽ വലിയ പ്രതിസന്ധിയാണ് ഇതിലൂടെ സൃഷ്ടിക്കപ്പെട്ടത്.ജെഡിയു യുവജന വിഭാഗം സംസ്ഥാന ഉപാധ്യക്ഷനായ തബ്രീസ് ഹസനാണ് ഏറ്റവും ഒടുവിൽ പാർട്ടി വിട്ടത്. ജെഡിയു ന്യൂനപക്ഷ വിഭാഗം സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാനവാസ് മാലിക്, സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് തബ്രീസ് സിദ്ദീഖി, ഭോജ്പൂരിൽ നിന്നുള്ള പാർട്ടി നേതാവ് മുഹമ്മദ് ദിൽഷൻ റെയിൻ, ജെഡിയുവിന്റെ മുൻ സ്ഥാനാർഥി കൂടിയായ മുഹമ്മദ് കാസിം അൻസാരി എന്നിവരാണ് പാർട്ടി വിട്ടത്.തബ്രിസ് ഹസ്സൻ ബിഹാർ മുഖ്യമന്ത്രി കൂടിയായ നിതീഷ് കുമാറിനാണ് ഇന്ന് രാജിക്കത്ത് അയച്ചത്. വഖഫ് നിയമ ഭേദഗതി ബില്ലിനെ പിന്തുണച്ചതിലൂടെ സംസ്ഥാനത്തെ മതന്യൂനപക്ഷങ്ങൾക്ക് ജെഡിയുവിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് രാജി കത്തിൽ ഇദ്ദേഹം കുറ്റപ്പെടുത്തി.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....