പോമറേനിയൻ എന്ന നായവർഗ്ഗത്തിൻ്റെ ജന്മദേശം മധ്യ യൂറോപ്പാണ്.
ഒരു ചെറിയ ശബ്ദം കേട്ടാല്‍ത്തന്നെ കാതടപ്പിക്കുന്ന കുര തുടങ്ങും.
പതിനേഴാം നൂറ്റാണ്ടില്‍ രാജകൊട്ടാരത്തിലെ വളര്‍ത്തുമൃഗമായിരുന്നു ഈ നായ.
ഇതിന്‍റെ ശരീരത്തില്‍ പ്രത്യേകിച്ച് മുതുകിലും കഴുത്തിലും ധാരാളം രോമങ്ങളുണ്ടായിരിക്കും.
വെള്ള, ബ്രൗണ്‍, കറുപ്പ്, ചുവപ്പ്, ഓറഞ്ച് നിറങ്ങളിലുള്ള പോമറേനിയനുകളുണ്ട്.
ചങ്ങാത്തം കൂടാന്‍ എളുപ്പമുള്ള, കുട്ടിത്തമുള്ള നായയാണിത്.
കാവലിനും ഒട്ടും മോശമല്ല.