തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമം തടയുന്ന നിയമമായ പോഷ് ആക്ട് 2013 ഫലപ്രദമായി നടപ്പാക്കുന്നതിനും എല്ലാ സ്ത്രീകള്‍ക്കും അന്തസ്സോടെയും സുരക്ഷിത ബോധത്തോടെയും ജോലി ചെയ്യുന്നതിനുമുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റേയും ഭാഗമായി പത്തോ (സ്ഥിരം/തല്‍ക്കാലികം) അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളിലും/തൊഴിലിടങ്ങളിലും ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. കമ്മിറ്റി രൂപീകരിച്ച വിവരങ്ങള്‍, പരാതി സംബന്ധിച്ച വിവരങ്ങള്‍, റിപ്പോര്‍ട്ട് ഇവ യഥാക്രമം ‘പോഷ്’ പോര്‍ട്ടലായ https://posh.wcd.kerala.gov.in ല്‍ രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ലേബര്‍ ഓഫീസില്‍ നിന്നോ താലൂക്ക് തലത്തിലുള്ള അസിസിറ്റന്റ് ലേബര്‍ ഓഫീസില്‍ നിന്നോ ലഭിക്കും.