ആറ്റുകാല്‍ പൊങ്കാല; കെ എസ് ആര്‍ ടി സി സ്‌പെഷ്യല്‍ പാക്കേജ്

മാര്‍ച്ച് 13 ന് നടക്കുന്ന ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് നിലമ്പൂര്‍ കെ എസ് ആര്‍ ടി സി ബഡ്ജറ്റ് ടൂറിസം സെല്‍, സൂപ്പര്‍ ഡീലക്‌സ് ബസ്സില്‍ പ്രത്യേക യാത്രാ സൗകര്യം ഒരുക്കും. മാര്‍ച്ച് 12 ന് വൈകിട്ട് അഞ്ചിന് നിലമ്പൂര്‍ ഡിപ്പോയില്‍നിന്നാണ് ബസ് പുറപ്പെടുക. 2040 രൂപയാണ് ടിക്കറ്റ് നിരക്ക്. ഈ മാസം 17 ന് പോകുന്ന കൊല്ലൂര്‍-മൂകാംബിക, മൂന്നാര്‍, മലക്കപ്പാറ, നെല്ലിയാമ്പതി എന്നീ യാത്രകള്‍ക്കുള്ള ബുക്കിംഗ് സൗകര്യവുമുണ്ട്. ഫോണ്‍: 9447436967, 7012968595.

Leave a Reply

spot_img

Related articles

വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കും; വി എൻ വാസവൻ

തൃശൂർ പൂരം വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. അപകടം നടന്ന...

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.ളാക്കാട്ടൂർ ആനക്കല്ലുങ്കലിൽ ജോമോൾ സെബാസ്റ്റ്യൻ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനായി ഗ്യാസ് അടുപ്പിൽ നിന്ന് പേപ്പറിൽ തീ...

അണലി പാമ്പിൻ്റെ കുഞ്ഞിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്നു, കടിയേറ്റ് ആശുപത്രിയിൽ

പാമ്പിനെ പിടിച്ച് പോക്കറ്റിലിട്ട് മറ്റുള്ളവരെ പേടിപ്പിക്കാനായി നടന്ന അതിഥിത്തൊഴിലാളി പാമ്പ് കടിയേറ്റ് ആശുപത്രിയിൽ.ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ മലപ്പുറം എടവണ്ണ ഒതായിയിലാണ് സംഭവം.അസം സ്വദേശിയായ...

കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന

തൃശൂർ കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന.വീടിന്‍റെ പല ഭാഗങ്ങളിലായി തുടർച്ചയായി പാമ്പിനെ കണ്ടതിന്‍റെ പശ്ചാത്തലത്തിലാണ് പൊളിച്ച്‌ പരിശോധന.ഇന്നലെയും...