പോഷ് ആക്ട്: തൊഴിലിടങ്ങളില്‍ സ്ത്രീ സുരക്ഷക്ക് ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കണം

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമം തടയുന്ന നിയമമായ പോഷ് ആക്ട് 2013 ഫലപ്രദമായി നടപ്പാക്കുന്നതിനും എല്ലാ സ്ത്രീകള്‍ക്കും അന്തസ്സോടെയും സുരക്ഷിത ബോധത്തോടെയും ജോലി ചെയ്യുന്നതിനുമുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റേയും ഭാഗമായി പത്തോ (സ്ഥിരം/തല്‍ക്കാലികം) അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളിലും/തൊഴിലിടങ്ങളിലും ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. കമ്മിറ്റി രൂപീകരിച്ച വിവരങ്ങള്‍, പരാതി സംബന്ധിച്ച വിവരങ്ങള്‍, റിപ്പോര്‍ട്ട് ഇവ യഥാക്രമം ‘പോഷ്’ പോര്‍ട്ടലായ https://posh.wcd.kerala.gov.in ല്‍ രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ലേബര്‍ ഓഫീസില്‍ നിന്നോ താലൂക്ക് തലത്തിലുള്ള അസിസിറ്റന്റ് ലേബര്‍ ഓഫീസില്‍ നിന്നോ ലഭിക്കും.

Leave a Reply

spot_img

Related articles

റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം

എറണാകുളം അയ്യമ്പള്ളിയില്‍ റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം.കലാകാരി ഷീജ കളപ്പുര ആണ് അയല്‍വാസിയുടെ ആക്രമണത്തിനിരയായത്. എറണാകുളം അയ്യമ്പള്ളിയില്‍...

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...