പുതുക്കാട് മാതാവ് കൊലപ്പെടുത്തിയ നവജാത ശിശുക്കളുടെ മൃതദേഹ ഭാഗങ്ങള്‍ ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. അസ്ഥികള്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയയ്ക്കും. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. കെ എസ് ഉന്മേഷിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക.പ്രതി ഭവിന്‍ സ്റ്റേഷനില്‍ എത്തിച്ച അസ്ഥികളും ഇരുവരുടെയും വീടുകളില്‍ നിന്ന് ഫൊറന്‍സിക് സംഘം ശേഖരിച്ച് അസ്ഥികളുമാകും പോസ്റ്റ്‌മോര്‍ട്ടം ചെയ്യുക. കൊല്ലപ്പെട്ട രണ്ടു കുഞ്ഞുങ്ങളുടെയും അസ്ഥിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. തുടന്ന് ഡിഎന്‍എ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് മൃതദേഹ അവശിഷ്ടങ്ങള്‍ അയക്കും. കഴിഞ്ഞദിവസം ഇരിങ്ങാലക്കുട കോടതിയില്‍ ഹാജരാക്കിയ അനീഷയെയും ഭവിനെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.

