ടൈബ്രേക്കർ വരെ നീണ്ട പോരാട്ടത്തിൽ ലോക ചെസ് ചാംപ്യൻ ഡി.ഗുകേഷിനെ തോൽപിച്ച് ആർ.പ്രഗ്നാനന്ദ ടാറ്റ സ്‌റ്റീൽ ചെസ് കിരീടം നേടി.ലോക ചെസിലെ വിമ്പിൾഡൻ എന്നറിയപ്പെടുന്ന ടാറ്റ സ്റ്റീൽ ചെസിൽ വിശ്വനാഥൻ ആനന്ദി നു ശേഷം ജേതാവാകുന്ന ഇന്ത്യക്കാരനാണ് പത്തൊമ്പതുകാരൻ പ്രഗ്നാനന്ദ. 13 റൗണ്ട് കഴിഞ്ഞപ്പോൾ പോയിൻ്റ് നിലയിൽ തുല്യത പാലിച്ചതുകൊണ്ടാണ് മത്സരം ടൈബ്രേക്കറിലേക്ക് പോയത്.