മലയാളികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് പ്രേമലു.
ചിത്രം പ്രേമലു നേടിയത് 135 കോടിയാണ്.
പ്രേമലുവിന്റെ കളക്ഷൻ 135 കോടിയെന്ന് പറയുന്നതൊക്കെ കണക്കുകളിൽ മാത്രമാണ്.
ടാക്സ്, തിയറ്റർ ഷെയർ, വിതരണക്കാരുടെ ഷെയർ ഉൾപ്പടെയുള്ളവ പോയിട്ട് നിർമ്മാതാവിലേക്ക് എത്തുമ്പോൾ കോടികളൊക്കെ കണക്കാണ് എന്ന് ദിലീഷ് പോത്തൻ പറയുന്നു.
അതേസമയം, പ്രേമലുവിന്റെ രണ്ടാം ഭാഗവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
ഏപ്രിലിൽ ആയിരുന്നു പ്രേമലു 2 ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ചിത്രം 2025ല്‍ തിയറ്ററുകളില്‍ എത്തും.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്കു ഭാഷകളിലും രണ്ടാം ഭാഗം റിലീസ് ചെയ്യും.
എന്താണ് എങ്കിലും രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ജനങ്ങൾ.