വിഷു ദിവസം ഗുരുവായൂർ ക്ഷേത്രദർശനത്തിനായുള്ള ഒരുക്കം തുടങ്ങി

വിഷു ദിവസം ഗുരുവായൂർ ക്ഷേത്രദർശനത്തിനായുള്ള ഒരുക്കം തുടങ്ങി.ഇന്ന് വൈകിട്ടോടെ വലിയ തോതിൽ ഭക്തരുടെ ഒഴുക്കാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ഹോട്ടലുകളിൽ പകുതിയിലിധികവും ബൂക്കിങ് പൂർത്തിയാക്കി.പുലർച്ചെ 2.55 മുതൽ ഒരു മണിക്കൂറാണ് വിഷുക്കണി ദർശനം. തുടർന്ന് നിർമാല്യം, വാകച്ചാർത്ത്, അഭിഷേക ചടങ്ങുകൾ നടക്കും. വിഷുക്കണി ദർശനത്തിനു പൊതു വരിയിൽ കാത്തു നിൽക്കുന്ന ഭക്‌തർക്ക് മുൻഗണന നൽകും. ദേവസ്വം ഭരണസമിതി അംഗങ്ങൾ, വിവിഐപികൾ, ഭരണസമിതി അംഗങ്ങൾ ടോക്കൺ നൽകുന്ന ആയിരത്തോളം പ്രമുഖർ എന്നിവരുടെ വിഷുക്കണി ദർശനം പുലർച്ചെ 2.30ന് ആരംഭിച്ച് മുഹൂർത്ത സമയമായ 2.55ന് മുൻപായി പൂർത്തിയാക്കും. ഇവർക്കെല്ലാം പ്രത്യേക പ്രവേശന കവാടങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. മുതിർന്ന പൗരന്മാർ, പ്രാദേശിക ഭക്‌തർ എന്നിവർക്ക് 500 ടോക്കൺ വീതം നൽകും. പ്രാദേശിക വിഭാഗത്തിനു പടിഞ്ഞാറെ ഗോപുരത്തിലും മുതിർന്ന പൗരന്മാർക്ക് ഭഗവതി ക്ഷേത്രത്തിനു മുന്നിലെ നെയ് വിളക്ക് കൗണ്ടർ വഴിയും പുലർച്ചെ 3.30 മുതൽ ടോക്കൺ നൽകും

Leave a Reply

spot_img

Related articles

ചിരിയുള്ള കാലത്തോളം ആ കഥാപാത്രങ്ങൾ ജീവിക്കും; പ്രിയ നടൻ സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന് കണ്ണീരോടെ വിട നൽകി കേരളം. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച്...

ചിരിക്ക് പിന്നിലെ രാഷ്ട്രീയവും സൈബർ ഇടങ്ങളിലെ അസഹിഷ്ണുതയും: സലിം കുമാറിന്റെ വേട്ടയാടപ്പെടുന്ന നിലപാടുകൾ

കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ സലിം കുമാർ എന്ന കലാകാരൻ എക്കാലത്തും വേറിട്ടുനിൽക്കുന്നത് അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകൾ കൊണ്ടാണ്. കേവലം ഒരു സിനിമാതാരം എന്നതിലുപരി,...

ചിരിക്ക് പിന്നിലെ ഗൗരവക്കാരൻ: സലിം കുമാറിൻ്റെ രാഷ്ട്രീയവും നിലപാടുകളും

മലയാള സിനിമയിൽ അഭിനയത്തിനപ്പുറം തന്റേതായ വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാൻ ധൈര്യം കാണിച്ച ചുരുക്കം ചില കലാകാരന്മാരിൽ ഒരാളാണ് സലിം കുമാർ. സിനിമയിലെ തിരശ്ശീലയിൽ...

ചിരിമുതൽ കണ്ണീർ വരെ: സലിം കുമാർ അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെ ഒരു യാത്ര

മലയാളി പ്രേക്ഷകരുടെ മനസ്സിൽ സലിം കുമാർ എന്ന പേര് കേൾക്കുമ്പോൾ ആദ്യം തെളിയുന്നത് ഒരുപിടി പൊട്ടിച്ചിരിപ്പിക്കുന്ന മുഖങ്ങളാണ്. എന്നാൽ കേവലം ഒരു ഹാസ്യനടൻ എന്നതിലുപരി,...