ജമ്മു കശ്മീരിലെ രാഷ്ട്രപതി ഭരണം ഔദ്യോഗികമായി പിൻവലിച്ചു

ജമ്മു കശ്മീരിലെ രാഷ്ട്രപതി ഭരണം ഔദ്യോഗികമായി പിൻവലിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ വേണ്ടിയാണ്‌ നടപടി.

രാഷ്ട്രപതി ദ്രൗപതി മുർമു ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കി. നാഷണല്‍ കോണ്‍ഫറൻസ് നേതാവ് ഉമർ അബ്ദുല്ലയാണ് ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുക.

ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞടുപ്പില്‍ ഇന്‍ഡ്യാ സഖ്യം വൻ വിജയം നേടിയിരുന്നു. 90 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേർന്ന് ഇൻഡ്യാ മുന്നണിയുടെ ഭാഗമായാണ് നാഷണല്‍ കോണ്‍ഫറൻസ് മത്സരിച്ചത്.

48 സീറ്റുകളില്‍ ഇൻഡ്യാ മുന്നണി വിജയിച്ചപ്പോള്‍ 29 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് നേടാൻ കഴിഞ്ഞത്. പിഡിപി മൂന്ന് സീറ്റുകള്‍ നേടി. പത്ത് വർഷങ്ങള്‍ക്ക് ശേഷമാണ് ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടന്നത്.

Leave a Reply

spot_img

Related articles

ഇന്ത്യയും പാകിസ്താനും പരമാവധി സംയമനം പാലിക്കണം: ഐക്യരാഷ്ട്രസഭ

ജമ്മുകശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നുള്ള സംഘര്‍ഷാവസ്ഥ കൂടുതല്‍ വഷളാവാതാരിക്കാന്‍ ഇന്ത്യയും പാകിസ്താനും പരമാവധി സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ.ഭീകരാക്രമണത്തെ അപലപിച്ച ഐക്യരാഷ്ട്രസഭാ വക്താവ് സ്റ്റീഫന്‍ ദുജ്ജാറിക്...

പഹൽഗാമിൽ നടന്നത് 140 കോടി ജനങ്ങൾക്ക് നേരെയുള്ള ആക്രമണം, പിന്നിലുള്ളവരെ വെറുതെ വിടില്ല; പ്രധാനമന്ത്രി

പെഹൽഗാമിൽ കൊല്ലപ്പെട്ടവർക്ക് ഒപ്പമാണ് രാജ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.രാജ്യം ഒറ്റക്കെട്ടായി ആക്രമണത്തിൽ രോഷം പ്രകടിപ്പിക്കുകയാണെന്നും മോദി ബിഹാറില്‍ പറഞ്ഞു.'രാജ്യത്തിന്റെ വികാരം മനസ്സിലാക്കുന്നു.ഇന്ത്യ കൃത്യമായി മറുപടി നൽകും.ഭീകരവാദികളെ...

ഗൗതം ഗംഭീറിന് വധഭീഷണി

ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനും മുൻ താരവുമായ ഗൗതം ഗംഭീറിന് വധഭീഷണി.ഇ-മെയില്‍ വഴിയാണ് 'നിന്നെ ഞാൻ കൊല്ലും' എന്ന മൂന്ന് വാക്കുകള്‍ മാത്രമുള്ള ഭീഷണി...

ഇന്ത്യൻ സൈനികന് വീരമൃത്യു

ശ്രീനഗർ ജമ്മു കശ്മീരിലെ ഉധംപുരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. പഹൽഗാം ആക്രമണത്തിനു ശേഷമുണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിത്. കരസേന ഉദ്യോഗസ്ഥരും ജമ്മു കശ്മീർ...