മണിപ്പൂരിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തി

മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം.രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉത്തരവിറക്കി. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ സമവായത്തിലെത്താന്‍ നേതൃത്വത്തിനായില്ല. ഇതേ തുടര്‍ന്നാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.സഖ്യ കക്ഷികൾക്കിടയിൽ ഭിന്നിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബിജെപി എംഎൽഎമാർക്കിടയിലും ഒറ്റപ്പേരിൽ എത്തിയില്ല. മുഖ്യമന്ത്രി ബിരേൺ സിങ് രാജി വച്ച് നാല് ദിവസം പിന്നിടുമ്പോഴും പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ബിജെപിക്ക് കഴിഞ്ഞില്ല.നിലവിലെ സംസ്ഥാനത്തെ രാഷ്ട്രീയ ഗതികൾ സംബന്ധിച്ച റിപ്പോർട്ട് നൽകാൻ കേന്ദ്രസർക്കാർ മണിപ്പൂർ ഗവർണർ അജയകുമാർ ബെല്ല യോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും രാഷ്ട്രപതി ഭരണത്തിൻ്റെ കാര്യത്തിൽ അന്തിമതീരുമാനമെടുത്തത്.രാഷ്ട്രപതി ഭരണം ആരംഭിച്ചാൽ രണ്ടുമാസത്തിനകം പാർലമെന്‍റിനെ അംഗീകാരം നേടണം. രാഷ്ട്രപതി ഭരണത്തിനെതിരെ മെയ്തെയ് വിഭാഗം കടുത്ത എതിർപ്പാണ് രേഖപ്പെടുത്തുന്നത്.60 അംഗ നിയമസഭയിലെ 37 ബിജെപി എംഎൽഎമാരിൽ 17 എംഎൽഎമാർ ബിരേൺ സിങ്ങിന് എതിരാണ്. സഖ്യകക്ഷികളായ എൻപിപിയിലെ ആറ് എംഎൽഎമാരും സർക്കാറിനുള്ള പിന്തുണ പിൻവലിച്ചതോടെയാണ് ബിരേണിന് രാജിവയ്ക്കേണ്ടി വന്നത്. മെയ്‌തെയ് വിഭാഗത്തിലുള്ളയാൾ വീണ്ടും മുഖ്യമന്ത്രിയാകുന്നതിനെ ബിജെപിയിലെ കുക്കി എംഎൽഎമാർ എതിർക്കുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.

Leave a Reply

spot_img

Related articles

മയക്കുമരുന്ന് ഉപയോഗത്തിന് അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ലഹരി ഇടപാടുകാരുമായി ബന്ധം

ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പൊലീസ് കണ്ടെത്തി. ഷൈൻ ലഹരി ഇടപപാടുകാരുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ.ഇടപാടുകളുടെ രേഖകൾ പൊലീസ് കാണിച്ചതോടെ നടൻ പ്രതിരോധത്തിലായി.നടനെ...

മൂന്നു മക്കള്‍ക്കും വിഷം നല്‍കി കൊലപ്പെടുത്തി യുവതി

തെലങ്കാനയിലെ സങ്കറെഢി സ്വദേശിനി രജിതയാണ് മക്കളെ കൊലപ്പെടുത്തിയത്. രജിതയുടെ മക്കളായ സായ് കൃഷ്ണ (12), മധുപ്രിയ (10), ഗൗതം (8) എന്നിവരാണ് മരിച്ചത്. സ്കൂളിലെ...

സർക്കാരിന്റെ നാലാം വാർഷികാഘോഷം: ഏപ്രിൽ 21ന് കാസർകോട്ട് തുടക്കം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കാസർകോട് നിർവഹിക്കും. കാലിക്കടവ്...

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഷൈനിന് നോട്ടീസ് നല്‍കി

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഷൈനിന് നോട്ടീസ് നല്‍കി.മയക്കുമരുന്ന് ഉപയോഗത്തിന് അറസ്റ്റിലായി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ട നടൻ ഷൈൻ ടോം ചാക്കോയ്ക്ക്...