വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് മനുഷ്യനെ രക്ഷിക്കാന്‍ കേന്ദ്ര നിയമം തടസമാകുന്നുവെന്ന് സിപിഎം നേതാവ് ഇപി ജയരാജന്‍

മനുഷ്യജീവന് സംരക്ഷണം നല്‍കേണ്ടത് സംസ്ഥാന ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ വന്യമൃഗങ്ങളെ കൊല്ലാന്‍ പാടില്ലെന്നാണ് കേന്ദ്രനിയമം. ഈ സാഹചര്യത്തില്‍ വന്യമൃഗങ്ങളെ സംസ്ഥാന ഗവണ്‍മെന്റിന് ഉദ്ദേശിക്കുന്നത് പോലെ കൈകാര്യം ചെയ്യാനാവില്ല.കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിന്‍പുറത്ത് കാണുന്ന മൂര്‍ഖന്‍ പാമ്പിനെ പോലും തല്ലിക്കൊല്ലാന്‍ അനുവാദമില്ല. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്നതിന് സംസ്ഥാന ഗവണ്‍മെന്റിനെ വിമര്‍ശിക്കുന്നത് ഭൂഷണമല്ലെന്നും മന്ത്രി രാജിവച്ചതുകൊണ്ട് പ്രശ്‌നം തീരില്ലെന്നും ജയരാജന്‍ പറഞ്ഞു. അതിന് എല്ലാവരും സഹകരിക്കണം.ഇത് പൊതു പ്രശ്‌നമാണ്. ഏത് മൃഗങ്ങളായാലും കൊല്ലാന്‍ സംസ്ഥാനത്തിന് അധികാരമില്ല. കൊന്നാല്‍ അവരുടെ പേരില്‍ കേസ് എടുക്കും. ഇവിടെ ഇപ്പോഴും നിലനില്‍ക്കുന്നത് 80കളില്‍ ഉണ്ടാക്കിയ നിയമമാണ്. അതാണ് നാം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നമെന്നും ജയരാജന്‍ പറഞ്ഞു. വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക എന്നതാണ് കാര്യം. വനമേഖലയോട് ചേര്‍ന്ന് നിരവധി പഞ്ചായത്തുകളുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ ഇന്നുള്ള നിയമവ്യവസ്ഥയില്‍ സാധ്യമല്ലെന്നും ജയരാജന്‍ പ്രതികരിച്ചു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....