ലിജോ മോൾ നായികയാകുന്ന ജെന്റിൽ വുമൺ ; ടീസർ പുറത്ത്

ലിജോമോളും ബിഗ്‌ബോസ് റിയാലിറ്റി ഷോയുടെ തമിഴ് പതിപ്പിലെ താരമായ ലോസ്‌ലിയയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജെന്റിൽ വുമണിന്റെ ടീസർ പുറത്ത്. സ്‌ക്രീനിനെ രണ്ടു ഭാഗങ്ങളായി വിഭജിച്ച മാതൃകയിലായിരുന്നു ടീസർ. ഒന്നിൽ ലിജോ മോളിന്റെ കഥയും മറ്റൊന്നിൽ ലോസ്‌ലിയയുടെ കഥയും എന്ന രീതിയിലാണ് ദൃശ്യങ്ങളെ വിഭജിച്ചിരിക്കുന്നത്. ജോഷ്വ സേതുരാമൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പാ രഞ്ജിത്ത് സിനിമകളിലൂടെ പ്രശസ്തനായ ഹരി കൃഷ്ണൻ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ഹരികൃഷ്ണന്റെ കഥാപാത്രം ആണ് ഇരുവരെയും ഒന്നിപ്പിക്കുന്ന പൊതു ഘടകം എന്നാണ് ടീസറിൽ നിന്ന് മനസിലാകുന്നത്. വ്യത്യസ്ത ജീവിത ശൈലിയുള്ള രണ്ട് സ്ത്രീകളുടെ ദൈനംദിന ജീവിതത്തെ കാണിക്കുന്ന ടീസർ അവസാനിക്കുന്നത് ഇരു കഥകളെയും വേർതിരിക്കുന്ന മധ്യത്തിലുള്ള ഒരു രേഖ ഇല്ലാതായി, രണ്ട് കഥാപാത്രങ്ങളും ഒരു ഫ്രെയ്മിൽ വരുമ്പോൾ ആണ്. ‘അച്ഛൻ ആയാലും ഭർത്താവ് ആയാലും സ്ത്രീയെ വെറുമൊരു വസ്തു മാത്രമായാണ് കാണുന്നത് എന്ന വാചകത്തോടെയാണ് ടീസർ അവസാനിക്കുന്നത്.രാജ്യമാകെ ഏറെ പ്രശംസകൾ നേടിയ ജയ് ഭീം എന്ന ചിത്രത്തിന് ശേഷം ലിജോ മോൾ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രമെന്ന പ്രത്യേകതയും ജെന്റിൽ വുമണിനുണ്ട്. കോമള ഹരി പിക്‌ചേഴ്‌സും, വൺ ഡ്രോപ്പ് ഓഷ്യൻ പിക്‌ചേഴ്‌സും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് എസ്.എ കാത്തവരായൻ ആണ്. ഗോവിന്ദ് വസന്ത സംഗീത സംവിധാനം നിർവഹിക്കുന്ന ജെന്റിൽ വുമൺ മാർച്ച് 27 ന് റിലീസ് ചെയ്യും.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....