വില 40 കോടി , ഭാരം 1,101 കിലോ ; ഗിന്നസ് റെക്കോർഡിൽ ഇടം നേടി ഇന്ത്യയുടെ സ്വന്തം നെല്ലൂർ പശു

ബ്രസീലിലെ മിനാസ് ഗെറൈസിൽ നടന്ന ലേലത്തിൽ 40 കോടി രൂപയ്ക്ക് വിറ്റ് ഗിന്നസ് റെക്കോർഡ് നേടി ഇന്ത്യൻ ഇനമായ നെല്ലൂർ പശു.1,101 കിലോഗ്രാമാണ് ഈ പശുവിന്റെ ഭാരം. ഇതുവരെ വിറ്റതിൽ വച്ച് ഏറ്റവും വിലയേറിയ പശുവായ നെല്ലൂർ വിറ്റുപോയത് 4.8 മില്യൺ ഡോളറിനാണ് (ഏകദേശം 40 കോടി രൂപ).വിയറ്റിന–19 എന്നു പേരുള്ള ഇതിന് സാധാരണ നെല്ലൂർ പശുക്കളുടെ രണ്ടു മടങ്ങ് ഭാരമാണുള്ളത്.അസാധാരണമായ ജനിതകശാസ്ത്രവും ശ്രദ്ധേയമായ ശാരീരിക സവിശേഷതകളും കാരണം ഇവ ആഗോളതലത്തിൽ പോലും അംഗീകാരം നേടിയിട്ടുണ്ട്. ടെക്സാസിലെ ഫോർട്ട് വർത്തിൽ നടന്ന “ചാമ്പ്യൻ ഓഫ് ദി വേൾഡ്” മത്സരത്തിൽ വിയറ്റിന-19 മിസ് സൗത്ത് അമേരിക്ക കിരീടം സ്വന്തമാക്കിയിട്ടുണ്ട്.ആന്ധ്രാപ്രദേശിലെ ഓങ്കോൾ മേഖലയാണ് ഇവയുടെ സ്വദേശം ,ഇതിനാൽ തന്നെ ഓങ്കോൾ ഇനം എന്നും ഇവയെ അറിയപ്പെടുന്നു.നെല്ലൂർ പശുക്കളെ ലോകത്ത് ഏറ്റവുമധികം ഉൽപാദിപ്പിക്കുന്നത് ബ്രസീലിലാണ്.1800-കളിൽ ബ്രസീലിലെ കന്നുകാലി വ്യവസായം ആരംഭിച്ചതുമുതൽ നെല്ലൂർ പശുക്കൾ ഒരു നിർണായക ഘടകമാണ്.അതിതീവ്ര താപനിലയെ നേരിടാനുള്ള കഴിവും, രോഗ പ്രതിരോധശേഷിയും, ചിലവ് കുറഞ്ഞ പരിപാലനവും ഇവയുടെ സവിശേഷതയാണ്. ഇവയൊക്കെയാണ് വിയറ്റിന–19 ആഗോളതലത്തിൽ പോലും ഏറെ പ്രിയപ്പെട്ടതാകുന്നത്.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...