ഇന്ത്യയുമായുള്ള വെടിനിർത്തൽ ധാരണ ലംഘിച്ചതിന് പിന്നാലെ പാക് ജനതയെ അഭിസംബോധന ചെയ്‌ത് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. പാക് സൈന്യത്തിന്റേത് ചരിത്രപരമായ നേട്ടമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി രാജ്യത്തിനൊന്നടങ്കം ഇത് വിജയമാണെന്നും അവകാശപ്പെട്ടു. പ്രസംഗത്തിൽ ചൈനയെ പ്രത്യേകമായി പരാമർശിച്ച പാക് പ്രധാനമന്ത്രി, ‘എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് അവരോട് വലിയ നന്ദി പറയാൻ ആഗ്രഹിക്കുന്നു’ -എന്നും പറഞ്ഞു. ചൈനയെ പ്രിയപ്പെട്ട വിശ്വസ്‌തരായ സുഹൃത്തായാണ് ഷെഹബാസ് ഷെരീഫ് വിശേഷിപ്പിച്ചത്. പാകിസ്താന് ആവശ്യമുള്ളപ്പോഴെല്ലാം ചൈനീസ് ജനത കൂടെയുണ്ടായിരുന്നുവെന്ന് പറഞ്ഞ ഷഹബാസ് ഷെരീഫ് ചൈനീസ് ജനതയോടും നന്ദി രേഖപ്പെടുത്തി.