സിനിമാ സംഘടനകൾക്ക് എതിരെ വിമർശനവുമായി നിർമ്മാതാവ് സാന്ദ്ര തോമസ്.സിനിമയിലെ ലഹരി ഉപയോഗം; സംഘടനകൾക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട് എന്ന് സാന്ദ്ര പറഞ്ഞു. ലഹരി ഉപയോഗം അറിയില്ലെന്ന സംഘടനകളുടെ വാദം തെറ്റാണ്.സിനിമാ സെറ്റുകളിൽ ലഹരി ഒഴുകുന്നത് പതിവാണ് എന്നും സാന്ദ്ര പറഞ്ഞു. സംഘടനാ തലത്തിൽ പരാതിയായി ഉന്നയിച്ചിട്ടും നടപടികൾ ഉണ്ടായില്ല എന്നും സാന്ദ്ര കൂട്ടി ചേർത്തു.