ആയുധങ്ങള്‍ കൈവശം വയ്ക്കുന്നതിന് വിലക്ക്

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ പൊതുജനങ്ങള്‍ ആയുധം കൈവയ്ക്കുന്നതു നിരോധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ മജിസ്ട്രേറ്റുമായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ഉത്തരവായി.

ഏതെങ്കിലും തരത്തിലുള്ള തോക്കുകള്‍, വാളുകള്‍, ലാത്തികള്‍ തുടങ്ങിയവ പൊതുജനങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകുന്നതിനു മുന്‍പുള്ള ദിവസം വരെ പ്രാബല്യത്തിലുണ്ടാകും. വിലക്കു ലംഘിക്കുന്നവര്‍ ബി.എന്‍.എസ് 223 പ്രകാരമുള്ള പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടേണ്ടി വരും.

ക്യാഷ് ചെസ്റ്റുകള്‍ സൂക്ഷിക്കുന്നതിനാല്‍ സുരക്ഷ ആവശ്യമുള്ള ദേശസാല്‍കൃത/സ്വകാര്യ ബാങ്കുകള്‍ക്കും തോക്കുപയോഗിച്ച് കായികഇനങ്ങളില്‍ പങ്കെടുക്കുന്ന, ദേശീയ റൈഫിള്‍സ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കായികതാരങ്ങള്‍ക്കും ഈ വിലക്ക് ബാധകമല്ല. ഇതിനായി നിരോധനത്തില്‍ ഇളവ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് വാങ്ങേണ്ടതാണ്. നിയമപ്രകാരവും ആചാരപ്രകാരവും ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതിയുള്ള
വിഭാഗങ്ങള്‍ക്കും വിലക്ക് ബാധകമായിരിക്കില്ല.

Leave a Reply

spot_img

Related articles

പിണറായി വിജയനെതിരെ വി പി അബ്‌ദുൽ റഷീദ് കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്ന് സൂചന

നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ പിണറായി വിജയനെതിരെ വി പി അബ്ദു‌ൽ റഷീദ് കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്ന് സൂചന.ധർമ്മടത്ത് അബ്‌ദുൽ റഷീദിനെ സ്ഥാനാർത്ഥിയാക്കാൻ ഡൽഹിയിലെ സ്ഥാനാർത്ഥി നിർണയ...

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വൻ തീപിടിത്തം

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വൻ തീപിടിത്തം.സർജിക്കൽ ഐസിയുവിന് സമീപമാണ് ഉണ്ടായത്.ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.രോഗികൾ സുരക്ഷിതരാണെന്നും, ആശങ്ക വേണ്ടെന്നും അധികൃതർ അറിയിച്ചു.മൾട്ടി...

ഡോ.വന്ദന ദാസ് കുത്തേറ്റു മരിച്ച കേസിൽ കൊല്ലം സെഷൻസ് കോടതി ഇന്ന് വിധി പറയും

കൊട്ടാരക്കര താലൂക്ക് ആശുപത്രി അത്യാഹിത വി ഭാഗത്തിൽ ഡ്യൂട്ടിക്കിടെ ഡോ.വ ന്ദന ദാസ് കുത്തേറ്റു മരിച്ച കേസിൽ കൊല്ലം സെഷൻസ് കോടതി ഇന്ന് വിധി...

കോട്ടയത്തു ബി.ജെ.പിയില്‍ പൊട്ടിത്തെറി; നോബിൾ മാത്യുവിനെ സസ്പെൻ്റ് ചെയ്തു

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ കോട്ടയത്തു ബി.ജെ.പിയില്‍ പൊട്ടിത്തെറി. നോബിൾ മാത്യുവിനെ സസ്പെൻ്റ് ചെയ്തു.കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനെ കാഞ്ഞിരപ്പള്ളിയില്‍ സ്ഥാനാര്‍ഥിയാക്കിയതിനതിരെ ബി.ജെ.പി.ദേശീയ ന്യൂനപക്ഷ മോര്‍ച്ച...