പി എസ് സി ബുള്ളറ്റിനിൽ ഉണ്ടായ ഗുരുതര പിഴവ് അംഗീകരിച്ച് പി.എസ്.സി

പി എസ് സി ബുള്ളറ്റിനിൽ ഉണ്ടായ ഗുരുതര പിഴവ് അംഗീകരിച്ച് പി.എസ്.സി .മികച്ച തിരക്കഥാകൃത്തിന്റെ പേരിന് മുകളിലുള്ള ഫോട്ടോയുടെ സ്ഥാനത്ത് ഉണ്ടായിരുന്നത് കൊലക്കേസ് പ്രതിയുടെ ഫോട്ടോ ആയിരുന്നു. മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നേടിയ രാജേഷ് തില്ലങ്കേരിയുടെ ഫോട്ടോയ്ക്ക് പകരം അടിച്ചുവന്നത് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ഫോട്ടോയായിരുന്നു. ഇത്തരത്തിൽ ഗുരുതര പിഴവുണ്ടായത്.ഇതുമായി ബന്ധപ്പെട്ട് തെറ്റ് സമ്മതിച്ചിരിക്കുകയാണ് പി.എസ്.സി. എവിടെയാണ് പിഴവ് വന്നത് എന്നതിൽ കൃത്യമായ വ്യക്തത നൽകിയില്ലെങ്കിലും തെറ്റുപറ്റിയെന്ന് പി.എസ്.സി. സമ്മതിച്ചു. ഈ തെറ്റ് തിരുത്തിയെന്നും പി.എസ്.സി. ചൂണ്ടിക്കാട്ടി.

മേയ് 15-ന് പുറത്തിറക്കിയ പി.എസ്.സി. ബുള്ളറ്റിന്റെ സമകാലികം വിഭാഗത്തിലാണ് ഗുരുതര പിഴവുണ്ടായത്. ഉണ്ണി കെ.ആർ. സംവിധാനം ചെയ് ‘എ പ്രഗ്നന്റ് വിഡോ’ എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതിനാണ് രാജേഷ് തില്ലങ്കേരിക്ക് മികച്ച തിരക്കഥയ്ക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ ചിത്രത്തിന് പകരം ആകാശ് തില്ലങ്കേരിയുടെ ഫോട്ടോയാണ് ബുള്ളറ്റിനിൽ ഉൾപ്പെടുത്തിയത്. പി.എസ്.സി. പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന നിരവധി ഉദ്യോഗാർഥികൾ ആശ്രയിക്കുന്ന ഔദ്യോഗിക പഠനസഹായ പ്രസിദ്ധീകരണമായ പി.എസ്.സി. ബുള്ളറ്റിനിൽ ഇത്തരമൊരു വീഴ്ചയുണ്ടായത് വിവാദമായിരുന്നു. ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിലെ വിവരങ്ങളുടെ കൃത്യത ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയാണ് സംഭവം ഉയർത്തിക്കാട്ടുന്നതെന്ന വിമർശനവും ഉയർന്നിരുന്നു.

Leave a Reply

spot_img

Related articles

മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് സാമൂഹിക വിരുദ്ധർ ഉപ്പുകല്ല് ഇട്ട് നശിപ്പിച്ചു

കോട്ടയം മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് ഉപ്പുകല്ല് ഇട്ട് നശിച്ചു.കാഞ്ഞിരം മലരിക്കൽ കുറ്റിത്താരാടി കടവ് കേന്ദ്രീകരിച്ച്...

ഓപ്പറേഷൻ തൂഫാൻ ഇനി വാർഡുകളിലേക്ക്: ആദ്യപടിയായി ആന്റി നർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം

സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരായ നടപടി ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടം പ്രഖ്യാപിച്ച്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. രണ്ടാം ഘട്ടത്തിന്റെ ആദ്യ പടിയായി ആന്റി നർക്കോട്ടിക്...

മുല്ലപ്പെരിയാർ; അന്തർസംസ്ഥാന ചർച്ചയ്ക്ക് കേന്ദ്ര സർക്കാർ മുൻകൈ എടുക്കണം: മോൻസ് ജോസഫ്

മുല്ലപ്പെരിയാർ അണക്കെട്ട് വി ഷയം സംബന്ധിച്ച് കേരളവും തമിഴ്‌നാടുമായി അന്തർ സംസ്ഥാന ചർച്ചയ്ക്ക് കേന്ദ്രസർ ക്കാർ മുൻകൈ എടുക്കണമെന്ന് മന്ത്രി മോൻസ് ജോസഫ്. മുല്ലപ്പെരിയാറിൽ...

കിള്ളിമംഗലം സ്വദേശിയുടെ മൃതദേഹം വനമേഖലയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

തൃശൂർ കിള്ളിമംഗലത്ത് റോഡ് പണിയുടെ ഡ്രൈവറായി ജോലി ചെയ്തു വന്നിരുന്ന 52 കാരനായ ബാബുവിനെ വടക്കാഞ്ചേരിയിലെ വനമേഖലയിൽ ദുരൂഹ സാഹചര്യത്തിൽ കത്തിക്കരിഞ്ഞ് മരിച്ച നിലയിൽ...