പി റ്റി 5ന് ചികില്‍സ നൽകി കാട്ടിലേക്ക് അയച്ചു

കണ്ണിന് പരുക്കേറ്റ പാലക്കാട്ടെ ചുരുളിക്കൊമ്പനെന്ന പി റ്റി 5ന് ചികില്‍സ നൽകി കാട്ടിലേക്ക് അയച്ചു.മൂന്നു മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിലാണ് റേഡിയോ കോളർ ഘടിപ്പിച്ച് ആനയെ ഉൾക്കാട്ടിലേക്ക് തുരത്തിയത്. ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിൽ രാവിലെ 8 മണിയോടെയാണ് ദൗത്യത്തിനു തുടക്കമിട്ടത്. 

ദൗത്യം സംഘാംഗങ്ങള്‍ ആറു ഗ്രൂപ്പുകളായി തിരിഞ്ഞു. മലമ്പുഴക്ക് സമീപം മാന്തുരുത്തിൽ ആനയെ സംഘം വളഞ്ഞു. വേഗത്തിൽ രണ്ടു ഡോസ് മയക്കുവെടി വെച്ചു. ഓടാനാകാതെ ആന അവിടെ തന്നെ നിലയുറപ്പിച്ചു. പൂർണ മയക്കമായതോടെ പരിശോധനയും ചികിത്സയും തുടങ്ങി. ആനയുടെ കണ്ണിനേറ്റത് ഗുരുതര പരുക്കെന്ന് സംഘം വിലയിരുത്തി. കാഴ്ച വീണ്ടെടുക്കാനുള്ള മരുന്നും നൽകി. പിന്നീടാണ് റേഡിയോ കോളർ ഘടിപ്പിച്ച് ഉൾക്കാട്ടിലേക്ക് വിട്ടത്. മുത്തങ്ങയിൽ നിന്നെത്തിച്ച ഭരത്, വിക്രം എന്നീ കുങ്കികളെ വെച്ചായിരുന്നു ആനയെ ഉള്‍ക്കാട്ടിലേക്ക് പായിച്ചത്. നിലവിലെ ചികിത്സയിൽ ഫലമുണ്ടോ എന്ന് രണ്ടാഴ്ച പരിശോധിക്കും, ആവശ്യമെങ്കിൽ തുടർനടപടികൾ സ്വീകരിക്കും. ആനക്ക് എങ്ങനെ പരിക്കേറ്റു എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

Leave a Reply

spot_img

Related articles

മാവേലിക്കരയിൽ ഒന്നര വയസ്സുകാരൻ വെള്ളത്തിൽ വീണ് മരിച്ചു

മാവേലിക്കരയിൽ വീടിന് സമീപത്തെ പാടശേഖരത്തിലെ വെള്ളത്തിൽ വീണ് ഒന്നര വയസ്സുകാരൻ ദാരുണമായി അന്ത്യം സംഭവിച്ചു. തെക്കേക്കര ഓലകെട്ടി തെക്ക് ചാരുംമൂട്ടിൽ പടീറ്റതിൽ അരുൺ ആർ....

മാധ്യമപ്രവർത്തകയും അവതാരകയുമായ അപർണ കുറുപ്പിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

ചാനൽ ചർച്ചക്കിടെ വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിൽ മാധ്യമപ്രവർത്തകയും ബിഗ് ടിവി അവതാരകയുമായ അപർണ കുറുപ്പിനെതിരെ കൊച്ചി സിറ്റി സൈബർ പൊലീസ് കേസെടുത്തു. കാസർകോട്...

ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണം: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

തൃശ്ശൂർ കൈപ്പമംഗലം വാഹനാപകടത്തിൽ എട്ട് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി...

പത്തനംതിട്ട ജില്ലയിലെ മലയോര ജനതയുടെ ആശങ്ക ഗൗരവമായി കാണണം: ഓർത്തഡോക്സ് സഭ

പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശങ്ങളുടെ ഏഴാമത് കരട് വിജ്ഞാപനം സംബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ മലയോര ജനതയ്ക്കുള്ള ആശങ്കകൾ സർക്കാർ ഗൗരവമായി കാണണമെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി...