കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പൊതുമേഖലാ ബാങ്കുകൾ ഉപഭോക്താക്കളിൽ നിന്ന് ഭീമമായ തുക പിഴയായി ഈടാക്കിയെന്ന് കണക്കുകൾ. സേവിംഗ്‌സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ രാജ്യത്തെ 12 പ്രമുഖ ബാങ്കുകൾ പിഴയായി ഈടാക്കിയത് 8,000 കോടി രൂപയെന്നാണ് പുറത്ത് വന്ന കണക്കുകൾ.സാധാരണക്കാർക്ക് ബാങ്കിംഗ് സേവനങ്ങൾ കൂടുതൽ ലഭ്യമാക്കാനുള്ള ശ്രമങ്ങൾക്കിടയിലാണ് വൻതുക പിഴയിനത്തിൽ ബാങ്കുകൾ ഈടാക്കുന്നത്.

