വിദ്യാർഥികൾക്ക് ആവേശം പകർന്ന് പുല്ലൂർ ജി.യു.പി. സ്കൂളിൽ ‘നിറക്കൂട്ട്’ ദ്വിദിന സഹവാസ ക്യാമ്പ്

മഞ്ചേരി: കഥകൾ കൊണ്ടു കളിച്ചും നാടകം അഭിനയിച്ചും ​​ഔഷധച്ചെടികളെ അടുത്തറിഞ്ഞും പുല്ലൂർ ജി.യു.പി. സ്കൂളിൽ ‘നിറക്കൂട്ട്’ ദ്വിദിന സഹവാസ ക്യാമ്പ് നടത്തി. കുട്ടികളിൽ മൂല്യബോധവും നേതൃത്വഗുണം വളർത്തുന്നതിന് സ്കൂൾ സോഷ്യൽ സർവീസ് സ്കീം ആണ് ക്യാമ്പ് സംഘടിപ്പിച്ചത്. സാഹിത്യരചന, അഭിനയം, പ്രകൃതി സംരക്ഷണം, വർക്ക് എക്സ്പീരിയൻസ്, നേതൃത്വപരിശീലനം തുടങ്ങിയ വിഷയങ്ങളിൽ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ എം. കുഞ്ഞാപ്പ, നാടകപ്രവർത്തകൻ പ്രേമൻ ചെമ്രക്കാട്ടൂർ, ഡോ. പ്രമോദ് ഇരുമ്പുഴി, ഷറഫുനിസ ടീച്ചർ തുടങ്ങിയവർ പരിശീലനം നൽകി.പ്രധാനാധ്യാപിക എൻ. കെ. ശ്യാമളകുമാരി, എം. ജാഫറലി, എം. ആയിഷ തുടങ്ങിയവർ സംസാരിച്ചു. മുൻ പ്രധാനാധ്യാപകൻ കെ.കെ. പുരുഷോത്തമൻ, എൻ. അമീറ, ടി.പി. രേണുക തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

spot_img

Related articles

കണ്ണൂരിൽ പുതിയ എഡിഎം ആയി സി. പത്മചന്ദ്ര കുറുപ്പ് ചുമതലയേറ്റു

കണ്ണൂർ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം) ആയി സി. പത്മചന്ദ്ര കുറുപ്പ് (55) ചുമതലയേറ്റു. കൊല്ലം പുനലൂര്‍ സ്വദേശിയാണ്. കൊല്ലം കളക്ടറേറ്റില്‍ ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി...

സുരേഷ് ഗോപി തിരുത്തണമെന്ന് കേരള പത്ര പ്രവർത്തക യൂണിയൻ

മാധ്യമപ്രവർത്തകരോട് തുടർച്ചയായി അപമാനകരമായും ധിക്കാരപരമായും പെരുമാറുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ നിലപാട് അപലപനീയമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതിരിക്കാൻ ആർക്കും...

നൂറ് മീറ്റർ ചുറ്റളവിൽ പടക്കങ്ങൾ പൊട്ടിക്കുന്നതിന് നിയന്ത്രണം

അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദീപാവലി ആഘോഷങ്ങളിൽ നിശബ്ദ മേഖലകളായ ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ,  ആരാധനാലയങ്ങൾ,  തുടങ്ങിയവയുടെ 100 മീറ്റർ ചുറ്റളവിനുള്ളിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കാൻ പാടില്ലെന്ന ഉത്തരവ്...

മൂന്നുമാസം മുൻപ് ലോട്ടറിയടിച്ചയാള്‍ വാഹനാപകടത്തില്‍ മരിച്ചു

മൂന്നുമാസം മുൻപ് ലോട്ടറിയടിച്ചയാള്‍ വാഹനാപകടത്തില്‍ മരിച്ചു. കടയിരുപ്പ് ഏഴിപ്രം മനയത്ത് വീട്ടില്‍ എം.സി. യാക്കോബ് (കുഞ്ഞുഞ്ഞ്-75) ആണ് മരിച്ചത്. കോലഞ്ചേരി പെരുമ്പാവൂർ റോഡില്‍ ഇരുചക്രവാഹനങ്ങള്‍...