പവര്‍ പ്ലേയില്‍ പവറില്ലാതെ പഞ്ചാബിന്‍റെ മറുപടി, ഒരു വിക്കറ്റ് നഷ്ടം; തകര്‍ത്തടിച്ച് പ്രിയാന്‍ഷ് ആര്യ

മുംബൈ ഇന്ത്യൻസിനെതിരെ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന പഞ്ചാബ് കിംഗ്സിന് ഭേദപ്പെട്ട തുടക്കം. പവര്‍ പ്ലേ പിന്നിടുമ്പോള്‍ പഞ്ചാബ് വിക്കറ്റ് നഷ്ടമില്ലാതെ 70 റണ്‍സെന്ന നിലയിലാണ്. 17 പന്തില്‍ 30 റണ്‍സുമായി പ്രഭ്‌സിമ്രാന്‍ സിഗും 13 പന്തില്‍ 40 റണ്‍സുമായി പ്രിയാന്‍ഷ് ആര്യയും ക്രീസില്‍. ട്രെന്‍റ് ബോള്‍ട്ടെറിഞ്ഞ പവര്‍ പ്ലേയിലെ ആദ്യ ഓവറില്‍ 10 റണ്‍സടിച്ച് നല്ല തുടക്കമിട്ട പഞ്ചാബിന് പക്ഷെ ദീപക് ചാഹര്‍ എറിഞ്ഞ രണ്ടാം ഓവറില്‍ ഒരു റണ്‍ പോലും നേടാനായില്ല.നേരിട്ട ആദ്യ എട്ട് പന്തില്‍ ഒരു റണ്‍ മാത്രമാണ് പ്രഭ്‌സിമ്രാന് നേടാനായത്. പ്രിയാന്‍ഷ് ആര്യ ഒരറ്റത്ത് അടിച്ചു തകര്‍ത്തെങ്കിലും അദ്യ മൂന്നോവറില്‍ പ്രഭ്‌സിമ്രാന് താളം കണ്ടെത്താനാവാഞ്ഞത് പഞ്ചാബിന്‍റെ താളം തെറ്റിച്ചു. എന്നാല്‍ ദീപക് ചാഹര്‍ എറിഞ്ഞ നാലാം ഓവറില്‍ സിക്സും ഫോറും നേടി പ്രഭ്സിമ്രാന്‍ ഫോമിലായി. ആദ്യ ഓവര്‍ മെയ്ഡനാക്കിയ ചാഹര്‍ രണ്ടാം ഓവറില്‍ 16 റണ്‍സാണ് വഴങ്ങിയത്. ഇതിനിടെ പ്രഭ്‌സിമ്രാന്‍ നല്‍കിയ ക്യാച്ച് രോഹിത്തിന് പകരം ഇംപാക്ട് സബ്ബായി ഇറങ്ങിയ അശ്വിനി കുമാര്‍ നിലത്തിട്ടു

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...