കടുംപിടുത്തം ഉപേക്ഷിക്കാൻ സൗദി?,മദ്യത്തിനുള്ള വിലക്ക് ഭാഗികമായി നീക്കിയേക്കും;തീരുമാനം ലോകകപ്പ് മുന്നിൽക്കണ്ട്

ലോകകപ്പ് ഫുട്ബോളിന് ആതിഥ്യം വഹിക്കുന്നതിന്‍റെ ഭാഗമായി 2026 ഓടെ രാജ്യത്ത് മദ്യത്തിനുള്ള വിലക്ക് ഭാഗികമായി നീക്കാന്‍ സൗദി അറേബ്യ. 2034ലെ ഫുട്ബോള്‍ ലോകകപ്പിന് സൗദിയാണ് ആതിഥേയത്വം വഹിക്കുന്നത്. ഇതിന് മുന്നോടിയായാണ് രാജ്യത്തെ അറുന്നൂറോളം വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വീര്യം കുറഞ്ഞ ബിയര്‍ വൈന്‍, സൈഡര്‍ എന്നിവയ്ക്കുള്ള വിലക്ക് നീക്കാന്‍ സൗദി തയാറെടുക്കുന്നതെന്ന് പ്രാദേശിക സൗദി മാധ്യമങ്ങളെ ഉദ്ധരിച്ച് ദ് യുഎസ് സണ്‍ റിപ്പോര്‍ട്ട് ചെയ്തു.വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വീര്യം കുറഞ്ഞ മദ്യം വില്‍ക്കാന്‍ അനുമതി നല്‍കുന്നതിലൂടെ വിനോദസഞ്ചാര മേഖലയില്‍ യുഎഇ, ബഹ്റിന്‍ തുടങ്ങിയ രാജ്യങ്ങളുമായി മത്സരിക്കാനും അവസരം തുറന്നിടുമെന്നാണ് സൗദിയുടെ പ്രതീക്ഷ. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജ്യത്ത് നടപ്പിലാക്കുന്ന പരിഷ്കരണ നടപടികളുടെ തുടര്‍ച്ചയായാണ് തീരുമാനം. നേരത്തെ മുഹമ്മദ് ബിന്‍ സല്‍മാന്‍ നടപ്പാക്കിയ പരിഷ്കരണ നടപടികളുടെ ഭാഗമായി സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിനും കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനും സിനിമാ തിയറ്ററുകള്‍ തുറക്കുന്നതിനും സംഗീതനിശകളില്‍ സ്ത്രീകള്‍ പങ്കെടുക്കന്നതിനുമുള്ള വിലക്കുകള്‍ നീക്കിയിരുന്നു.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....