2021 റിലീസായ പുഷ്പ ചിത്രത്തിന്‍റെ രണ്ടാം ഭാഗം പുഷ്പ2 ദ റൂള്‍ ഒരുങ്ങുകയാണ്. ടോളിവുഡ് താരം അല്ലു അർജുൻ നായകനായി എത്തി തകർത്ത് അഭിനയിച്ച ചിത്രമായിരുന്നു പുഷ്പ.
അതിന്റെ കാത്തിരിപ്പിലാണ് ജനങ്ങൾ. ചിത്രത്തിലെ ആദ്യത്തെ ഗാനം മെയ് ആദ്യവാരത്തില്‍ പുറത്തിറങ്ങും എന്നാണ് തെലുങ്ക് 360 റിപ്പോര്‍ട്ട് ചെയ്യുന്നത്. ചന്ദ്ര ബോസാണ് ഗാനം എഴുതിയിരിക്കുന്നത്.
200 കോടി രൂപയുടെ റെക്കോർഡ് ബ്രേക്കിംഗ് പ്രീ-റിലീസ് കരാറിലാണ് പുഷ്പ 2 ഉത്തരേന്ത്യൻ തിയറ്റർ അവകാശം ചലച്ചിത്ര വിതരണക്കാരനായ അനിൽ തദാനി സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പുഷ്പ 2 ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സിനിമയാണ്.
പ്രീ-റിലീസ് ബിസിനസിനെ സംബന്ധിച്ചിടത്തോളം ഓള്‍ ടൈം റെക്കോഡാണ് 200 കോടി.
തിയറ്റർ അവകാശം സ്വന്തമാക്കാൻ അനിൽ 200 കോടി രൂപ മുൻകൂറായി പൂര്‍ണ്ണമായും നല്‍കിയാണ് ചിത്രം വിതരണത്തിന് എടുക്കുന്നത്.
അതേ സമയം നിര്‍മ്മാതാക്കള്‍ക്ക് വന്‍ ലാഭമാണ് ഈ ഡീല്‍ എന്നാണ് ടോളിവുഡിലെ സംസാരം.