രാധൻ കണ്ണപുരം അന്തരിച്ചു

രാധൻ കണ്ണപുരം അന്തരിച്ചു .പ്രമുഖ നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം (58) അന്തരിച്ചു.രോഗബാധിതനായി ചികിത്സയിലായിരുന്നു. 40 വർഷത്തോളമായി നാടകരംഗത്ത് സജീവമായിരുന്നു. ആകാശവാണിയിൽ ആർട്ടിസ്‌റ്റായും ഏതാനും ചലച്ചിത്രങ്ങളിൽ ഡബ്ബിങ് ആർട്ടിസ്‌റ്റായും പ്രവർത്തിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പദവിയും വഹിച്ചു.കോഴിക്കോട് ചിരന്തന, വള്ളുവനാട് നാദം, കൊല്ലം കാളിദാസ കലാകേന്ദ്രം, തിരുവനന്തപുരം സോപാനം, കോഴിക്കോട് സങ്കീർത്തന തുടങ്ങിയ കേരളത്തിലെ പ്രമുഖ പ്രഫഷനൽ നാടക സമിതികളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.പെരുന്തച്ചൻ, തീപ്പൊട്ടൻ, നവരസനായകൻ, കോടീശ്വരൻ, കിനാവിലൊരു കളിവീട്, ഉള്ളത് പറഞ്ഞാൽ തുടങ്ങി നിരവധി നാടകങ്ങളിൽ അദ്ദേഹം പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു‌. നാടകരംഗത്തെ മികച്ച സംഭാവനകൾ മുൻനിർത്തി മൂന്ന് സംസ്‌ഥാന പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.

Leave a Reply

spot_img

Related articles

വിനോദ യാത്ര വിവാദം; മീനങ്ങാടി ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയ നടപടിക്ക് സ്റ്റേ

വിനോദ യാത്ര വിവാദത്തിൽ വയനാട് മീനങ്ങാടി ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയ നടപടിക്ക് സ്റ്റേ.കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലാണ് സ്ഥലം മാറ്റ ഉത്തരവിന്...

സ്റ്റാർ പദവിയില്ലാത്ത ഹോട്ടലുകൾക്ക് ബാർ ലൈസൻസ്; സർക്കാരിനെതിരെ കേന്ദ്ര ടൂറിസം മന്ത്രാലയം

സ്റ്റാർ പദവിയില്ലാത്ത ഹോട്ടലുകൾക്ക് ബാർ ലൈസൻസ് അനുവദിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ കടുത്ത നിലപാടുമായി കേന്ദ്ര ടൂറിസം മന്ത്രാലയം .വിഷയം പരിഗണിക്കുന്ന കേരള ഹൈക്കോടതിയിൽ...

ചാരുംമൂട് ലോറിയും ബൈക്കും കൂട്ടിയിടിച്ചു ഒരു മരണം

ചാരുംമൂട് ജംഗ്ഷന് പടിഞ്ഞാറ് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു.ആനയടി പള്ളിക്കൽ സ്വദേശി പി.ജെ. കോശിയാണ് മരിച്ചത്.രാവിലെ 6.30ന് ശേഷമാണ് അപകടം...

ഒന്നാം മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികാഘോഷം 14-ന്

ഒന്നാം മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികാഘോഷം നവംബർ 14-ന് മുളന്തുരുത്തി മാർത്തോമ്മൻ യാക്കോബായ കത്തീഡ്രലിൽ ആഘോഷിക്കും.പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ ചടങ്ങുകൾക്ക്...