പന്തീരാങ്കാവ് ഗാര്‍ഹികപീഡന കേസിലെ ഒന്നാംപ്രതി രാഹുല്‍ പി. ഗോപാലും പരാതിക്കാരിയായ യുവതിയും നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി.
ഓഗസ്റ്റ് 14ന് നേരിട്ട് ഹാജരാകാനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്.
അതുവരെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് കടക്കില്ല എന്നും ജസ്റ്റിസ് എ. ബദറുദീന്‍ നിർദേശിച്ചിട്ടുണ്ട്.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ ഭര്‍ത്താവായ രാഹുലും, കുടുംബാംഗങ്ങളും നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
ഗാര്‍ഹികപീഡന പരാതിയില്‍ പന്തീരാങ്കാവ് പൊലീസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷണം തുടരുകയാണ്.