കോട്ടയം നഗരസഭയിലെ മൂന്ന് കോടിയുടെ തട്ടിപ്പ്; പോലീസ് പരിശോധന ആരംഭിച്ചു

കോട്ടയം നഗരസഭയിലെ മുൻ ജീവനക്കാരൻ കൊല്ലം സ്വദേശി അഖിൽ സി. വർഗീസ് മൂന്ന് കോടിയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ഇതിൻ്റെ ഭാഗമായി പോലീസ് കോട്ടയം നഗരസഭ ഓഫീസിൽ എത്തി പരിശോധന നടത്തി.

നഗരസഭ സെക്രട്ടറിയിൽ നിന്നും വിവരങ്ങൾ തേടിയ സംഘം, പണമിടപാട് രേഖകൾ അടക്കമുള്ളവ പരിശോധിക്കുന്നുണ്ട്.

തട്ടിപ്പ് പുറത്തുവരുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ അഖിൽ കോട്ടയം നഗരസഭ ഓഫീസിൽ എത്തി താൻ മുമ്പ് ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടർ, ഫയൽ അടക്കമുള്ളവ കൈകാര്യം ചെയ്തിരുന്നതാണ് അറിവ്. ഇതും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

പ്രതി അഖിലിൻ്റെ കൊല്ലത്തെ വീട് കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിക്കുവാനാണ് നീക്കം.

കോട്ടയം വെസ്റ്റ് എസ് എച്ച് ഒ പ്രശാന്ത് കുമാറിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Leave a Reply

spot_img

Related articles

കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു

തിരുവനന്തപുരം കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു.കാട്ടാക്കട സ്വദേശിയായ ആനന്ദിന്റെ വീടാണ് രണ്ടു ദിവസങ്ങളിലായി തുടർച്ചയായ ആക്രമണങ്ങൾക്ക് ഇരയായത്.സംഭവത്തിൽ അഖിൽ മോഹൻ എന്നയാളുമായി...

ആലുവ നഗരമധ്യത്തിൽ നടുക്കുന്ന കവർച്ച: പ്രവാസിയെ തലയ്ക്ക് കല്ലെറിഞ്ഞുവീഴ്ത്തി മാലയും പണവും കവർന്നു

ആലുവ നഗരമധ്യത്തിൽ റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രവാസിയായ യുവാവിന് നേരെ ക്രൂരമായ ആക്രമണവും കവർച്ചയും. നാട്ടിലേക്ക് അവധിക്ക് എത്തിയ ജോഫിൻ ജിജുവിനെയാണ് (35) അക്രമി...

അടൂർ കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച

പത്തനംതിട്ട അടൂർ മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച.ഭക്തർ വഴിപാടായി സമർപ്പിച്ച എട്ട് സ്വർണ താലികളും, ഓഫീസിൽ സൂക്ഷിച്ചിരുന്ന...

പാലായിൽ കഞ്ചാവ് വേട്ട; 3 പേർ പിടിയിൽ

പാലായിൽ കഞ്ചാവ് വേട്ട.3 പേർ പിടിയിൽ.വാഹനം തടഞ്ഞ പോലീസിനെ കാർ ഇടിപ്പിച്ചു..ഒരു പോലീസ് കാരന് പരിക്ക്.. 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.പാലായിൽ ആർ വി...