സംഭല്‍ സന്ദർശനത്തിനിടെ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും തടഞ്ഞു

സംഭല്‍ സന്ദർശനത്തിനിടെ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും തടഞ്ഞു. ഗാസിപൂർ അതിർത്തിയില്‍ വച്ചാണ് കോണ്‍ഗ്രസ് സംഘത്തെ തടഞ്ഞത്. സംഭാലില്‍ നിരോധനാജ്ഞ നിലവിലിരിക്കെ, ജില്ലയിലേക്കുള്ള യാത്രാമധ്യേ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ യുപി ഗേറ്റില്‍ തടഞ്ഞതായാണ് റിപ്പോർട്ട്. ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ സംഭല്‍ സന്ദർശനം തടയാൻ ഉത്തർപ്രദേശ് ജില്ലാ മജിസ്ട്രേറ്റ് ഇന്നലെ തന്നെ ഉത്തരവിറക്കിയിരുന്നു. എവിടെവച്ച്‌ കണ്ടാലും തടയണമെന്നായിരുന്നു ഉത്തരവ്.

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രതിനിധി സംഘം, അക്രമം നടന്ന സംഭാലിലേക്ക് പോകുന്നതിനിടെയാണ് തടഞ്ഞത്. ഉത്തർപ്രദേശില്‍ നിന്നുള്ള മറ്റ് അഞ്ച് കോണ്‍ഗ്രസ് എംപിമാരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട വയനാട് എംപി പ്രിയങ്ക ഗാന്ധിയും സംഘത്തില്‍ ഉണ്ടായിരുന്നു.

നവംബർ 19 മുതല്‍ സംഭല്‍ ജുമാ മസ്ജിദില്‍ ഹരിഹർ ക്ഷേത്രം ഉണ്ടായിരുന്നു എന്ന അവകാശവാദത്തെത്തുടർന്ന് കോടതി ഉത്തരവനുസരിച്ച്‌ സർവേ നടത്തിയപ്പോള്‍ മുതല്‍ സംഭലില്‍ സംഘർഷം നിലനിന്നിരുന്നു. നവംബർ 24ന് ഷാഹി ജുമാ മസ്ജിദിന് സമീപം പ്രതിഷേധക്കാർ ഒത്തുകൂടി സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടിയതിനെ തുടർന്നാണ് രണ്ടാം സർവേയ്ക്കിടെ അക്രമം പൊട്ടിപ്പുറപ്പെട്ടത്. അക്രമത്തില്‍ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Leave a Reply

spot_img

Related articles

കർണാടകയിൽ ലോറിയും മിനിബസും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കർണാടകയിലെ കലബുർ​ഗിയിൽ ലോറിയും മിനിബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 5 പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. ദർ​ഗയിൽ പോയി മടങ്ങി വരികയായിരുന്ന സംഘമാണ് അപകടത്തിൽപെട്ടത്....

ഒഡീഷയിൽ മലയാളി വൈദികന് മർദനം

ഒഡീഷയിൽ മലയാളി വൈദികന് മർദനമേറ്റു. ബെഹരാംപൂർ ലത്തീൻ രൂപതയിലെ ജൂബ ഇടവക പള്ളി വികാരി ഫാ. ജോഷി ജോർജിനാണ് മർദനമേറ്റത്. ഒഡീഷ പോലീസ് പള്ളിയിൽ...

വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കും; എം.കെ സ്റ്റാലിന്‍

വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. വഖഫ് ബില്ലില്‍ പ്രതിഷേധിച്ചാണ് സ്റ്റാലിന്‍ ഉള്‍പ്പടെയുള്ള ഡി.എം.കെ എം.എല്‍.എമാര്‍ കറുത്ത ബാഡ്ജണിഞ്ഞാണ്...

വഖഫ് നിയമ ഭേദഗതി ബില്‍ രാജ്യസഭയിലും പാസാക്കി

വഖഫ് നിയമ ഭേദഗതി ബില്‍ രാജ്യസഭയിലും പാസാക്കി. ഇന്നു പുലര്‍ച്ചെ 2.33 നാണ് രാജ്യസഭയില്‍ ബില്‍ ബാസാക്കിയത്. ബില്ലിനെ ഭരപക്ഷത്തുള്ള 128 എംപിമാര്‍ പിന്തുണച്ചപ്പോള്‍...