എച്ച്.ഡി. കുമാരസ്വാമി കേന്ദ്രമന്ത്രിയായതില്‍ ഇടതുപക്ഷത്തെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍
കുമാരസ്വാമി കേന്ദ്രമന്ത്രിയായതോടെ കേരളത്തിലെ എൻ.ഡി.എയ്ക്ക് രണ്ട് മന്ത്രിയും കേരളത്തിലെ എല്‍.ഡി.എഫിന് ഒരു മന്ത്രിയുമുണ്ടായിരിക്കുന്നുവെന്ന് രാഹുല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
പിണറായി വിജയൻ മന്ത്രിസഭയിലെ വൈദ്യുതി മന്ത്രിയിയായ കൃഷ്ണൻകുട്ടിയുടെ നേതാവ് എച്ച്.ഡി. കുമാരസ്വാമി നരേന്ദ്രമോദി മന്ത്രിസഭയിലെ കേന്ദ്രമന്ത്രിയായിരിക്കുന്നു. ധ്വജപ്രണാമവും ലാല്‍സലാമും ഒന്നിച്ചു മുഴങ്ങുന്നുവെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കുറിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
ശ്രീ പിണറായി വിജയൻ മന്ത്രിഭയിലെ വൈദ്യുതി മന്ത്രിയായ ശ്രീ കൃഷ്ണൻകുട്ടിയുടെ നേതാവ് HD കുമാരസ്വാമി, ശ്രീ നരേന്ദ്രമോദി മന്ത്രിസഭയിലെ കേന്ദ്ര മന്ത്രിയായിരിക്കുന്നു…
അങ്ങനെ കേരളത്തിലെ NDAയ്ക്ക് രണ്ട് മന്ത്രിയും
കേരളത്തിലെ LDFന് ഒരു മന്ത്രിയുമുണ്ടായിരിക്കുന്നു…
ശ്രീ കുമാരസ്വാമിക്ക് കേരളത്തില്‍ LDFഉം BJPയും ഒന്നിച്ച് സ്വീകരണം നല്കും….
ധ്വജപ്രണാമവും ലാല്‍സലാമും ഒന്നിച്ച് മുഴങ്ങുന്നു.