രാഹുൽ മാങ്കൂട്ടത്തിലിന്റെ സസ്പെൻഷൻ; കോൺഗ്രസിൻ്റെ രാഷ്ട്രീയ തട്ടിപ്പും നാടകവും; പി കെ കൃഷ്ണദാസ്

രാഹുൽ മാങ്കൂട്ടത്തിലിന്റെ സസ്പെൻഷൻ; കോൺഗ്രസിന്റേത് രാഷ്ട്രീയ തട്ടിപ്പും നാടകവുമെന്ന് പി കെ കൃഷ്ണദാസ്. പാലക്കാട്ടെ വോട്ടർമാരെ പരിഹസിക്കുന്നതിനു തുല്യം. പാർട്ടിക്ക് വേണ്ടാത്ത ആളെ പൊതു സമൂഹത്തിന്റെ തലയിൽ കെട്ടിവെക്കുന്നതിന്റെ ധാർമികത കോൺഗ്രസ് വിശദീകരിക്കണം.ഔദ്യോഗിക രേഖകളിൽ രാഹുൽ കോൺഗ്രസിന്റെ എം എൽ എ, പാർട്ടിയിൽ നിന്നുള്ള സസ്പെൻഷൻ പ്രഹസനം.രാഹുലിനെ സംരക്ഷിക്കുന്നത് കെ സി വേണുഗോപാൽ, വി ഡി സതീശൻ,ഷാഫി എന്നീ ത്രിമൂർത്തികളാണെന്നും പി കെ കൃഷ്ണദാസ് ആരോപിച്ചു.

ആഗോള അയ്യപ്പ സംഗമത്തിന്റെ ഉദ്ഘാടനത്തിന് തമിഴ്നാട് മുഖ്യമന്ത്രിയെയും, ഉപമുഖ്യമന്ത്രിയെയും ക്ഷണിച്ചത് അപലപനീയം.ശബരിമലയെ തകർക്കാനുള്ള തീരുമാനത്തിന്റെ ആവർത്തനം.ഹിന്ദു വിശ്വാസത്തെ പരസ്യമായി അവഹേളിച്ച നേതാക്കളാണ് തമിഴ്നാട് മുഖ്യമന്ത്രിയും, ഉപമുഖ്യമന്ത്രിയും. വിശ്വാസികളോട് പരസ്യമായി മാപ്പ് ചോദിക്കണം, ഇല്ലെങ്കിൽ പിണറായി വിജയനെയും, സ്റ്റാലിനെയും, ഉദയനിധി സ്റ്റാലിനെയും തടയുമെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...