രാഹുൽ മാങ്കുട്ടത്തിൻ്റെ ജാമ്യാപേക്ഷ വിധി പറയാനായി നാളത്തേക്ക് മാറ്റി

രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎ യുടെ മൂന്നാമത്തെ ലൈംഗിക പീഡന കേസിൽ അടച്ചിട്ട കോടതിയിൽ ഇരു വിഭാഗത്തിൻ്റെയും വാദം കേട്ട ശേഷം കേസ് വിധി പറയാനായി നാളത്തേക്ക് മാറ്റി. പ്രതി ഭാഗത്തിന് വേണ്ടി അഡ്വ. ശാസ്ത മംഗലം അജിത് കുമാർ ഹാജരായി.പ്രതി എം എൽ എ ആണെന്നും ആവശ്യപ്പെടുന്ന സമയത്ത് കോടതിയിൽ ഹാജരാകുന്ന ആളാണെന്നും ജാമ്യം നൽകണമെന്നും രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി അഡ്വ. ശാസ്തമംഗലം അജിത് കുമാർ കോടതിയിൽ വാദിച്ചു.എന്നാൽ പ്രതിക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും, വാദിയെ ഭീഷണി പ്പെടുത്താനും സാധ്യതയുണ്ടെന്നും പറഞ്ഞ് അന്വേഷണ സംഘത്തിന് വേണ്ടി പ്രോസിക്യൂഷൻ ജാമ്യ ഹർജിയെ ശക്തമായി എതിർത്തു.1130 മുതൽ 1.30 വരെ ജ്യാമ്യ ഹർജിയിൽ വാദം കേട്ട ശേഷം തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വിധി പറയാനായി കേസ് നാളത്തെക്ക് മറ്റി വച്ചു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....