സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യത.
ഇരട്ട ന്യൂനമർദം രൂപപ്പെട്ടതിന് പിന്നാലെയാണ് ഇത്തരമൊരു അറിയിപ്പ് വന്നിരിക്കുന്നത്.
സംസ്ഥാനത്ത് ഇപ്പോഴും പല ജില്ലകളിലും തോരാതെ പെയ്യുകയാണ് മഴ.
ഇത്തരമൊരു സാഹചര്യത്തിലാണ് അതിതീവ്ര മഴയ്ക്ക് സാധ്യത.
തെക്ക് – കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് അരികെയും ബംഗാൾ ഉൾക്കടലിലുമാണ് ന്യൂനമർദം രൂപപ്പെട്ടത്.
അതേസമയം, കനത്ത മഴയിൽ സംസ്ഥാനത്തുടനീളം വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ടു ചെയ്തത്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ് നിലനിൽക്കുന്നത് അത് തുടരും.
കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിലെ 9 ജില്ലകളിൽ അതിതീവ്ര മഴ പെയ്തു എന്നാണ് കണക്കുകൾ.