ചങ്ങനാശ്ശേരിയിൽ മഴ കെടുതികൾ രൂക്ഷം

ശക്തമായ കാറ്റും, മഴയും , ചങ്ങനാശ്ശേരിയിലും കെടുതികൾ രൂക്ഷം.വെള്ളക്കെട്ടും, മരം കടപുഴകിയും ദുരിതമേറി.ചങ്ങനാശ്ശേരി മുൻസിഫ് കോടതി വളപ്പിൽ നിന്ന പുളിമരത്തിൻ്റെ വലിയ ശിഖിരം കോടതി കെട്ടിടത്തിന് മുകളിലേക്ക് വീണു.രാവിലെ 10.55 ഓടെ കോടതി തുടങ്ങുന്നതിന് തൊട്ടു മുമ്പാണ് അപകടം. 150 വർഷത്തോളം പഴക്കമുള്ള പുളിമരമാണിത്.മേൽക്കൂരയിലെ ഓടുകൾ തകർന്നു. മുൻസിഫ് ചേംബറും ഭാഗികമായി തകർന്നിട്ടുണ്ട്.ചങ്ങനാശ്ശേരി മടുക്കുംമൂട്ടിൽ
റോഡരികിൽ നിന്ന കൂറ്റൻ മരം വീടിന്റെ മുകളിലേക്ക് മറിഞ്ഞു.ചങ്ങനാശ്ശേരി ഇൻഡസ്ട്രിയൽ നഗർ എസ്ബിഐക്ക് സമീപമാണ് സംഭവം.

ചങ്ങനാശ്ശേരി വാഴൂർ റോഡിൽ പാറേൽ പള്ളിക്ക് സമീപം റോഡരികിൽ നിന്ന തണൽ മരവും കടപുഴകി വീണു.മരം വീണതിനെ തുടർന്ന് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.ചങ്ങനാശ്ശേരിയിൽ നിന്നും ഫയർ ഫോഴ്സ് എത്തി മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.ഇതേ തുടർന്ന് രണ്ട് മണിക്കൂറോളം റോഡിൽ ഗതാഗതക്കുരുക്ക് നേരിട്ടു.ബുധനാഴ്ചയും ഇതിന് സമീപത്തു നിന്ന മറ്റൊരു മരവും കാറ്റിൽ നിലംപതിച്ചിരുന്നു.നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരും കടന്നു പോവുന്ന തിരക്കേറിയ റോഡാണിത്. തുടർച്ചയായി മരങ്ങൾ വീണ് അപകങ്ങൾ ഉണ്ടാവുന്ന സാഹചര്യത്തിൽ പാറേൽ പള്ളിക്ക് എതിർവശം ഉള്ള ആൽമരവും പൂവാകയും വെട്ടി മാറ്റി പൊതുജനങ്ങളുടെയും വാഹന യാത്രികരുടെയും സുരക്ഷ ഉറപ്പാക്കാൻ അധികാരികൾ തയ്യാറാകണമെന്ന് ആവശ്യം ഉയരുന്നു.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...