പട്ടായ ബീച്ചിൽ വെള്ളത്തിനു മീതെ കിടന്ന് കോട്ടയം സ്വദേശി രമേശ് കുമാർ

പട്ടായ ബീച്ചിൽ വെള്ളത്തിനു മീതെ കിടന്ന് കോട്ടയം കുടമാളൂർ സ്വദേശി രമേശ് കുമാർ.ലയൺസ് ഡിസ്ട്രിക്ട് 318 ബി പബ്ലിക് റിലേഷൻ ഓഫിസർ കോട്ടയം കുടമാളൂർ ശ്രീകോവിലിൽ എം.പി.രമേശ് കുമാറിന്റെ വിദേശത്തെ കടൽ വെള്ളത്തിനു മുകളിലെ കിടപ്പ് കൗതുകമായി.തായ്ലൻഡിൽ പട്ടായ ബീച്ചിലെ വെള്ളത്തിനു ഉപരിതലത്തിൽ രമേശ് കിടന്നതാണ് അവിടുത്തുകാർക്ക് കൗതുക കാഴ്ചയായത്. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.ഔദ്യോഗിക നിരീക്ഷണത്തിനായി ടൂറിസം വകുപ്പ് ഏർപ്പെടുത്തി ഡ്രോൺ കടലിന് മുകളിൽ വട്ടമിട്ട് പറന്നാണ് രമേശിൻ്റെ ഈ പ്രകടനം ഒപ്പിയെടുത്തത്. ബാങ്കോക്ക് സീനിയർ ചേംബർ യൂണിറ്റ് ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് രമേഷ് കുമാർ അവിടെ എത്തിയത്. 30 വർഷമായി പരിശീലിക്കുന്ന യോഗയിലൂടെയാണ് ഇത്തരത്തിൽ കിടക്കാൻ കഴിഞ്ഞതെന്നു രമേശ് പറഞ്ഞു.അരമണിക്കൂറോളം വെള്ളത്തിൻ്റെ ഉപരിതലത്തിൽ കണ്ണടച്ച് കിടന്ന രമേശ് തൻ്റെ ചിത്രങ്ങളും വീഡിയോയും വയറലാകുമെന്ന് പ്രതീക്ഷിച്ചില്ല. ഇന്നലെ രാവിലെയാണ് രമേശ് തായ്ലാൻഡിൽ നിന്നും മടങ്ങിയെത്തിയത്.

Leave a Reply

spot_img

Related articles

ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു

കത്തോലിക്ക സഭ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു.അന്ത്യം 89-ാമത്തെ വയസിൽ.ഇന്നു രാവിലെ റോമിലെ പാപ്പയുടെ സ്വകാര്യ വസതിയിലായിരുന്നു അന്ത്യം.ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ആദ്യത്തേതും,...

കുവൈത്തിൽ ഭൂചലനം: റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തി

കുവൈത്തിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാത്രി 8:29നാണ് ഉണ്ടായത്. കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചുമായി അഫിലിയേറ്റ് ചെയ്ത...

ചൈന ഒഴികെയുള്ള രാജ്യങ്ങൾക്കുമേൽ ചുമത്തിയിരുന്ന പകരച്ചുങ്കം 90 ദിവസത്തേക്ക് ട്രംപ് ഭരണകൂടം മരവിപ്പിച്ചു

ചൈന ഒഴികെയുള്ള രാജ്യങ്ങൾക്കുമേൽ ചുമത്തിയിരുന്ന പകരച്ചുങ്കം 90 ദിവസത്തേക്ക് ട്രംപ് ഭരണകൂടം മരവിപ്പിച്ചു. എന്നാൽ ചൈനയ്ക്കുള്ള ഇറക്കുമതിത്തീരുവ 125 ശതമാനമായി ഉയർത്തുകയും ചെയ്തു. ചൈന...

കുവൈത്തിൽ ഭൂചലനം

കുവൈത്തിൽ ഭൂചലനം. രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറുള്ള മാനാഖീഷ് പ്രദേശത്താണ് ഭൂചലനം ഉണ്ടായതെന്ന് കുവൈത്ത് നാഷണൽ സീസിക് നെറ്റ‌്വർക്കാണ് രേഖപ്പെടുത്തിയത്.റിക്ടർ സ്കെയിലിൽ 3.2 തീവ്രതയുള്ള ഭൂകമ്പം...