ജമ്മു കശ്മീരിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ കേരളം പൊരുതുന്നു. 399 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ കേരളം അഞ്ചാം ദിവസം ഉച്ച ഭക്ഷണത്തിന് പിരിയുമ്പോൾ 146 ന് 3 എന്ന നിലയിലാണ്. 67 ഓവറുകളും 7 വിക്കറ്റും ബാക്കി നില്ക്കേ വിജയത്തിലേക്ക് ഇനി 253 റൺസ് കൂടിയാണ് കേരളത്തിന് വേണ്ടത്. 42 റൺസുമായി ക്യാപ്റ്റൻ സച്ചിൻ ബേബിയും, 7 റൺസുമായി ജലജ് സക്സേനയുമാണ് ക്രീസിൽ. 48 റൺസെടുത്ത അക്ഷയ് ചന്ദ്രൻ്റെ വിക്കറ്റാണ് കേരളത്തിന് ഇന്ന് നഷ്ടമായത്.