രവത ചന്ദ്രശേഖര്‍ പുതിയ പൊലീസ് മേധാവി

രവത ചന്ദ്രശേഖറിനെ സംസ്ഥാന പൊലീസിന്‍റെ പുതിയ മേധാവിയായി മന്ത്രിസഭ തീരുമാനിച്ചു. ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി സ്വദേശിയാണ്. പൊലീസ് മേധാവി നിയമനത്തിന് രവത ചന്ദ്രശേഖറിനെ കൂടാതെ നിധിൻ അഗര്‍വാള്‍, യോഗേഷ് ഗുപ്ത എന്നീ ഡി.ജി.പിമാരുടെ ചുരുക്കപ്പട്ടികയാണ് യു.പി.എസ്.സി കൈമാറിയത്. ഇതില്‍ നിന്ന് സർക്കാർ രവത ചന്ദ്രശേഖറിനെ തിരഞ്ഞെടുക്കുകയായിരുന്നു. മേധാവിയാകാൻ താല്‍പര്യമറിയിച്ച്‌ രവത അടുത്തിടെ, മുഖ്യമന്ത്രിയെ കണ്ടിരുന്നു. വിരമിക്കുന്ന ദർവേശ് സാഹിബ് ഉള്‍പ്പടെ ഉദ്യോഗസ്ഥ പ്രമുഖരുടെ പിന്തുണ അദ്ദേഹത്തിനുണ്ട്. കൂത്തുപറമ്ബ് വെടിവെപ്പ് വേളയില്‍ എ.എസ്.പിയായിരുന്നു രവത. കേന്ദ്ര സർവിസിലുള്ള അദ്ദേഹത്തിന് തിങ്കളാഴ്ച കേരളത്തിലെത്താൻ അനൗദ്യോഗിക നിർദേശം നല്‍കിയിരുന്നെന്നാണ് വിവരം.ഷേഖ് ദർവേശ് സാഹിബ് ഇന്ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....