വായനാമല്‍സരം

കോഴിക്കോട് : വിജ്ഞാനവിതരണം മാതൃഭാഷയിലൂടെ എന്ന ലക്ഷ്യത്തോടെ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് കോളെജ് വിദ്യാര്‍ഥികള്‍ക്കായി വായനാമല്‍സരം സംഘടിപ്പിക്കുന്നു.

വായനാദിനമായ ജൂണ്‍ 19 ന് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് വായനാമല്‍സരം. കേരളത്തിലെ മുഴുവന്‍ കോളജുകളുടെയും സഹകരണ ത്തോടെയാണ് ഒരു മാസം നീണ്ടുനില്‍ക്കുന്ന വായനാമല്‍സരം സംഘടിപ്പിക്കുന്നത്.

ജൂണ്‍ 19 മുതല്‍ ഒരു മാസക്കാലം വിദ്യാര്‍ഥികള്‍ അധ്യാപകരുടെ നിര്‍ദ്ദേശസഹായങ്ങളോടെ മലയാളത്തിലുള്ള വൈജ്ഞാനികപുസ്തകങ്ങള്‍ വായിക്കുകയും തുടര്‍ന്ന് അവര്‍ക്കിഷ്ടപ്പെട്ട ഒരു പുസ്തകത്തെക്കുറിച്ച് രണ്ടുപുറത്തില്‍ കവിയാതെ വായനക്കുറിപ്പ് തയ്യാറാക്കുകയും വേണം.

ഒരു കോളെജില്‍നിന്ന് പരമാവധി മൂന്ന് എന്‍ട്രികള്‍ സ്വീകരിക്കും. മുഴുവന്‍ കോളെജുകളില്‍നിന്നും ലഭിച്ച പുസ്തകകുറിപ്പുകളില്‍ ഏറ്റവും മികച്ച മൂന്നെണ്ണത്തിന് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വായനാപുരസ്‌കാരം സമ്മാനിക്കും. വായനക്കുറിപ്പുകള്‍ അതതു കോളജുകളില്‍ നല്‍കേണ്ട അവസാനതീയതി 2024 ജൂലൈ 22. ഫോൺ : 9400820217, 7012288401

Leave a Reply

spot_img

Related articles

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...

ദിവ്യയെ ക്ഷണിച്ചത് താനല്ല; ആരോപണം നിഷേധിച്ച് കണ്ണൂര്‍ കലക്ടര്‍

എഡിഎം നവീന്‍ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍. യാത്രയയപ്പ്...

കൊമ്പൻ ചെറുശേരി രാജ ചരിഞ്ഞു

കൊമ്പൻ ചെറുശേരി രാജ ചരിഞ്ഞു. കടുത്തുരുത്തി വെള്ളാശേരി സ്വദേശി ചെറുശേരി ബിബിന്റെ ആനയാണു രാജ. 49 വയസുണ്ടായിരുന്നു.ഹൃദയസ്‌തംഭനമാണ് ആന ചരിയാൻ കാരണമെന്നാണു പ്രാഥമിക നിഗമനം. ആനയുടെ...