സംസ്ഥാനത്ത് നിലവിലെ വൈദ്യുതി നിരക്ക് ഒരു മാസം കൂടി നീട്ടി റെഗുലേറ്ററി കമ്മീഷൻ

സംസ്ഥാനത്ത് നിലവിലെ വൈദ്യുതി നിരക്ക്‌ ഒരു മാസം കൂടി നീട്ടി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കി. നവംബർ 30 വരെയോ പുതിയ നിരക്ക് പ്രഖ്യാപിച്ചുള്ള ഉത്തരവ് വരുന്നതുവരെയോ ആയിരിക്കും നിലവിലെ നിരക്ക് ബാധകമാവുക.

നിരക്ക് വർധന സംബന്ധിച്ച അപേക്ഷയില്‍ തെളിവെടുപ്പ് നടപടിക്രമങ്ങള്‍ റെഗുലേറ്ററി കമ്മീഷൻ പൂർത്തിയാക്കി. ഇലക്ട്രിസിറ്റി ആക്ടിലെ സെക്ഷൻ 64 പ്രകാരം നിരക്ക് പരിഷ്കരിക്കാനുള്ള അപേക്ഷ ലഭിച്ച്‌ 120 ദിവസത്തിനകം തെളിവെടുപ്പ്‌ പൂർത്തിയാക്കി അന്തിമ തീരുമാനം എടുക്കണം. ഓഗസ്റ്റ് രണ്ടിനാണ് കെഎസ്ഇബി അപേക്ഷ നല്‍കിയത്.

വേനല്‍ക്കാലത്തെ വലിയതോതിലെ വൈദ്യുതി ഉപയോഗം, ഉയർന്ന വിലയ്ക്ക്‌ സംസ്ഥാനത്തിന്‌ പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന്റെ അധികബാധ്യത എന്നിങ്ങനെയുള്ള ചെലവുകള്‍ നികത്താനുള്ള നിരക്ക് പരിഷ്‌കരണമാണ്‌ കെഎസ്ഇബി ആവശ്യപ്പെടുന്നത്. കെഎസ്‌ഇബിയുടെ നിർദ്ദേശങ്ങളും പൊതുതെളിവെടുപ്പില്‍ ഉയർന്നതും സെപ്‌തംബർ 18 വരെ ലഭിച്ച രേഖാമൂലമുള്ള വിവിധ അഭിപ്രായങ്ങളും പരിഗണിച്ച്‌ താരിഫ് നിർണ്ണയത്തിന്റെ മുഴുവൻ പ്രക്രിയയും പൂർത്തിയാക്കാൻ കുറച്ച്‌ ആഴ്ചകള്‍ കൂടി എടുക്കുമെന്ന്‌ കമ്മീഷൻ ഉത്തരവില്‍ വ്യക്തമാക്കി.

Leave a Reply

spot_img

Related articles

വന്ദേഭാരത് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു

എഞ്ചിൻ തകരാർ മൂന്നര മണിക്കൂറോളം ഷൊർണ്ണൂരിൽ പിടിച്ചിട്ട വന്ദേഭാരത് പുതിയ എഞ്ചിൻ ഘടിപ്പിച്ച് തിരുവനന്തപുരത്തേക്ക് യാത്രയായി

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തന്‍പറമ്പില്‍ നടരാജന്റെ മകന്‍ വിഷ്ണുവാണ് (34) മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു...

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം; പുതിയ നിയമനം പത്തനംതിട്ട കളക്ടറേറ്റിൽ സീനിയർ സൂപ്രണ്ടായി

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം.കോന്നി തഹസില്‍ദാര്‍ സ്ഥാനത്തുനിന്നു മാറ്റിയാണ് പത്തനംതിട്ട കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് നിയമിക്കാൻ സര്‍ക്കാര്‍...

ബാഗ് കീറി പണം മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ

എരുമേലിയിൽ വച്ച് അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി പണം മോഷണം നടത്തിയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ്...