20കാരൻ ജീവനൊടുക്കിയ സംഭവം;പൊലീസിനെതിരെ ആരോപണവുമായി ബന്ധുക്കൾ

20കാരൻ ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസിനെതിരെ ആരോപണവുമായി ബന്ധുക്കൾ.

എറണാകുളം തിരുവാലൂരിൽ ഇരുപതുകാരനായ അഭിജിത് ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസിനെതിരെ ആരോപണവുമായി ബന്ധുക്കൾ.

ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് ബന്ധുക്കളുടെ ആരോപണം.

ബി.ജെ.പി നേതാവ് മർദിച്ചതിന് അഭിജിത് നൽകിയ പരാതി പൊലീസ് സ്വീകരിച്ചില്ലെന്നും പകരം അഭിജിത്തിനെ കസ്റ്റഡിയിൽ എടുത്ത് പൊലീസ് മർദിച്ചെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

എപ്രിൽ 12 ന് തിരുവാലുരിലെ പ്രാദേശിക ബി.ജെ.പി നേതാവായ സുരേഷുമായുണ്ടായ വാക്ക് തർക്കത്തിൽ അഭിജിത്തിന് മർദനമേറ്റിരുന്നു.

തുടർന്ന് മർദനമേറ്റ അഭിജിത് ആശുപത്രിയിൽ ചികിത്സതേടിയതിന് ശേഷം ആലുവ വെസ്റ്റ് പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് നടപടിയെടുത്തില്ലെന്നാണ് ബന്ധുക്കളുടെ ആക്ഷേപം.

മാത്രമല്ല സുരേഷ് നൽകിയ പരാതിയിൽ ക്ഷേത്ര നടയിൽ നിന്ന അഭിജിത്തിനെ അറസ്റ്റ് ചെയ്ത് പൊലീസ് മർദിച്ചുവെന്നും ബന്ധുകൾ പറയുന്നു.

ഏവിയേഷൻ വിദ്യാർഥി കൂടിയായ അഭിജിത് സ്റ്റേഷനിൽ നിന്ന് വന്നതിന് ശേഷം സഹോദരിയെ വിളിച്ച് പൊലീസ് സ്റ്റേഷനിൽ നേരിട്ട പീഡനം പങ്കു വച്ചിരുന്നു.

തുടർന്നാണ് 16 ന് ജീവനൊടുക്കിയത്.

പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും അഭിജിത്തിനെ മർദിച്ചവർക്കെതിരെയും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിരിക്കുകയാണ് അഭിജിത്തിന്റെ ബന്ധുക്കൾ.

Leave a Reply

spot_img

Related articles

കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു

തിരുവനന്തപുരം കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു.കാട്ടാക്കട സ്വദേശിയായ ആനന്ദിന്റെ വീടാണ് രണ്ടു ദിവസങ്ങളിലായി തുടർച്ചയായ ആക്രമണങ്ങൾക്ക് ഇരയായത്.സംഭവത്തിൽ അഖിൽ മോഹൻ എന്നയാളുമായി...

ആലുവ നഗരമധ്യത്തിൽ നടുക്കുന്ന കവർച്ച: പ്രവാസിയെ തലയ്ക്ക് കല്ലെറിഞ്ഞുവീഴ്ത്തി മാലയും പണവും കവർന്നു

ആലുവ നഗരമധ്യത്തിൽ റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രവാസിയായ യുവാവിന് നേരെ ക്രൂരമായ ആക്രമണവും കവർച്ചയും. നാട്ടിലേക്ക് അവധിക്ക് എത്തിയ ജോഫിൻ ജിജുവിനെയാണ് (35) അക്രമി...

അടൂർ കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച

പത്തനംതിട്ട അടൂർ മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച.ഭക്തർ വഴിപാടായി സമർപ്പിച്ച എട്ട് സ്വർണ താലികളും, ഓഫീസിൽ സൂക്ഷിച്ചിരുന്ന...

പാലായിൽ കഞ്ചാവ് വേട്ട; 3 പേർ പിടിയിൽ

പാലായിൽ കഞ്ചാവ് വേട്ട.3 പേർ പിടിയിൽ.വാഹനം തടഞ്ഞ പോലീസിനെ കാർ ഇടിപ്പിച്ചു..ഒരു പോലീസ് കാരന് പരിക്ക്.. 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.പാലായിൽ ആർ വി...