മതചിഹ്നങ്ങൾ ദുരുപയോഗം ചെയ്തിട്ടില്ല, തെറ്റായ വ്യാഖ്യാനങ്ങളിൽ നിന്ന് വിട്ട് നിൽക്കണം : വിശദീകരണവുമായി ഭാഗ്യക്കുറി വകുപ്പ്

സുവര്‍ണ കേരളം ഭാഗ്യക്കുറിയില്‍ ആലേഖനം ചെയ്ത ചിത്രത്തിനെതിരെ പരാതി ഉയര്‍ന്നതിന് പിന്നാലെ വിശദീകരണവുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്.ലോട്ടറി ടിക്കറ്റില്‍ ഏതെങ്കിലും തരത്തില്‍ മതചിഹ്നങ്ങളുടെ പ്രകാശനമോ ദുരുപയോഗമോ നടത്തിയിട്ടില്ലെന്ന് ഭാഗ്യക്കുറി വകുപ്പ് പറഞ്ഞു.

അബ്സ്ട്രാക്‌ട് രീതിയിള്ള പെയിന്റിങ്ങാണ് ലോട്ടറി ടിക്കറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അതിലുള്ള രൂപങ്ങളുടെ നിര്‍വചനം സാധ്യമല്ല. വിഷയത്തിലുള്ള തെറ്റായ വ്യാഖ്യാനങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ വിട്ടുനില്‍ക്കണം. സാധാരണക്കാരായ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഉപജീവനമാര്‍ഗവും ആശ്വാസവുമാണ് സംസ്ഥാന ഭാഗ്യക്കുറിപ്പ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍. അതിനോട് സഹകരണം ഉണ്ടാകണമെന്നും ഭാഗ്യക്കുറി വകുപ്പ് അഭ്യര്‍ത്ഥിച്ചു.

സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകളില്‍ ചിത്രങ്ങള്‍ ഒരുക്കുന്നതിനായി ലളിതകലാ അക്കാദമിയും ഭാഗ്യക്കുറി വകുപ്പും കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ആര്‍ട്ടിസ്റ്റുകളുടെ പെയിന്റിങ്ങുകളാണ് ലളിതകലാ അക്കാദമി ഭാഗ്യക്കുറി വകുപ്പിന് ലഭ്യമാക്കുന്നത്. ഇത്തരത്തില്‍ നിരവധി പെയിന്റിങ്ങുകള്‍ ലോട്ടറിയില്‍ അച്ചടിച്ചുവന്നിരുന്നു. ഇത്തരത്തില്‍ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പ്രസിദ്ധീകരിച്ച എസ് കെ 34 സീരിസിലെ സുവര്‍ണ കേരളം ഭാഗ്യക്കുറിയില്‍ പ്രസിദ്ധീകരിച്ച ചിത്രമായിരുന്നു വിവാദമായത്.
ലോട്ടറിയില്‍ പതിച്ച ചിത്രത്തിനെതിരെ ഹിന്ദു ഐക്യവേദിയായിരുന്നു പരാതിയുമായി പൊലീസിനെ സമീപിച്ചത്. ചിത്രം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും ഹിന്ദുക്കളെ അധിക്ഷേപിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി ഹിന്ദു ഐക്യവേദി പ്രസിഡന്റ് ആര്‍ വി ബാബുവാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ലോട്ടറി രൂപകല്‍പന, അച്ചടി, പ്രസിദ്ധീകരണം എന്നിവയ്ക്ക് പിന്നിലുള്ള ആളുകള്‍ക്കെതിരെ കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

spot_img

Related articles

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...

പ്ലസ് വണ്‍ പ്രവേശനം; അലോട്ട്മെന്റ് പടികള്‍ക്ക് ഇന്ന് തുടക്കം

ഒന്നാംവർഷ ഹയർ സെക്കൻഡറി വൊക്കേഷണല്‍ ഹയർ സെക്കൻഡറി പ്രവേശനത്തിൻ്റെ ഭാഗമായുള്ള അലോട്ട്ന്റ്മെന്റ് നടപടികള്‍ക്ക് ഇന്ന് തുടക്കം.ട്രയല്‍ അലോട്ട്മെൻറ് ഇന്ന് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക...