ചിങ്ങവനം-കോട്ടയം സെക്ഷനിലെ പാലത്തിൽ അറ്റകുറ്റപ്പണി; ആറ് ട്രെയിനുകൾ വഴി തിരിച്ചുവിടും

ചിങ്ങവനം-കോട്ടയം സെക്ഷനിലെ പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ആറ് ട്രെയിനുകൾ വഴി തിരിച്ചുവിടും.ആലപ്പുഴ വഴിയാണ് വഴി തിരിച്ചുവിടുന്നത്. മൂന്ന് ദിവസങ്ങളിലാണ് നിയന്ത്രണം. അഞ്ചു ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. 19, 20, 21 തീയതികളിലാണ് നിയന്ത്രണം.

തിരുവനന്തപുരം സെൻട്രൽ – എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്12624), തിരുവനന്തപുരം നോർത്ത് – ശ്രീ ഗംഗാനഗർ വീക്ക്ലി എക്സ്പ്രസ്(16312), തിരുവനന്തപുരം നോർത്ത് – എസ്എംവിടി ബെംഗളൂരു ഹംസഫർ എക്സ്‌പ്രസ്(16319), കന്യാകുമാരി -ദിബ്രുഗഡ് വിവേക് എക്‌സ്പ്രസ്(22503), തിരുവനന്തപുരം സെൻട്രൽ – മധുര അമൃത എക്സ്പ്രസ്(16343), തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ എക്സ്പ്രസ്(16347 ) എന്നീ ട്രെയിനുകളാണ് ആലപ്പുഴ വഴി തിരിച്ചുവിടുക. സെപ്റ്റംബർ 20നാണ് ട്രെയിനുകൾ വഴി തിരിച്ചുവിടുന്നത്.

മധുര – ഗുരുവായൂർ എക്‌സ്പ്രസ്(16327) സെപ്റ്റംബർ 20ന് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. കൊല്ലത്തിനും ഗുരുവായൂരിനും ഇടയിലുള്ള സർവീസ് ഭാഗികമായി റദ്ദാക്കി. ഗുരുവായൂർ – മധുര എക്സ്പ്രസ്(16328) സെപ്റ്റംബർ 21ന് ഗുരുവായൂരനും കൊല്ലത്തിനും ഇടയ്ക്കുള്ള സർവീസ് റദ്ദാക്കി. പകരം കൊല്ലത്ത് നിന്ന് ഉച്ചയ്ക്ക് 12:10-ന് യാത്ര ആരംഭിക്കും. നാഗർകോവിൽ – കോട്ടയം എക്സ്പ്രസ്(16366) സെപ്റ്റംബർ 20ന് ചങ്ങനാശ്ശേരിയിൽ യാത്ര അവസാനിപ്പിക്കും. ചങ്ങനാശ്ശേരിക്കും കോട്ടയത്തിനും ഇടയിൽ സർവീസ് ഉണ്ടാകില്ല. എംജിആർ ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്(12696) സെപ്റ്റംബർ 20ന് കോട്ടയത്ത് യാത്ര അവസാനിപ്പിക്കും.കോട്ടയത്തിനും തിരുവനന്തപുരം സെൻട്രലിനും ഇടയിലുള്ള സർവീസ് ഭാഗികമായി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...