സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമം; മുംബൈയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പോലീസ്

സെപ്ത‌ംബർ 22 മുതൽ ഒക്ടോബർ 6 വരെയാണ് നിയന്ത്രണങ്ങൾ. അഞ്ചോ അതിൽ അധികമോ പേർ ഒത്തുകൂടാൻ പാടില്ല. ആയുധങ്ങളോ ആയുധമാക്കാൻ സാധ്യതയുള്ള വസ്‌തുക്കളോ കൈവശം വെയ്ക്കാൻ പാടില്ല. നഗരത്തിൻന്റെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമം ഉണ്ടാകുമെന്ന വിവരങ്ങളെ തുടർന്നാണ് നടപടി. ജാഥകളും പ്രതിഷേധങ്ങളും വിലക്കി. പൊതു ഇടത്ത് പാട്ടുപാടുന്നതിനും പാട്ട് കേൾപ്പിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തി. ലൗഡ് സ്പീക്കറുകൾ ഉപയോഗിക്കാൻ പാടില്ലെന്നും പോലീസ് നിർദേശിച്ചു. സ്‌കൂളുകൾ ഓഫീസുകൾ എന്നിവയെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കല്ല് ഉൾപ്പെടെയുള്ളവ കൊണ്ടു നടക്കുന്നതിനും ശേഖരിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടാകാനുള്ള സാഹചര്യങ്ങൾ ഉണ്ടായേക്കാം എന്ന വിവരത്തെ തുടർന്നാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്

Leave a Reply

spot_img

Related articles

സിജെപി നടത്തുന്ന ആദ്യ പരസ്യ പ്രതിഷേധം ഉടൻ ആരംഭിക്കും

സമൂഹമാദ്ധ്യമങ്ങളിലെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ കോക്രോച്ച്‌ ജനതാ പാർട്ടി (സിജെപി) നടത്തുന്ന ആദ്യ പരസ്യ പ്രതിഷേധം ഉടൻ ആരംഭിക്കും.പരസ്യ പ്രതിഷേധത്തിന് പോലീസ് അനുമതി നൽകി. രാവിലെ...

ജൂണ്‍ 6-ന് നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാൻ CJPയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ യുഎസില്‍ നിന്നും ഡല്‍ഹിയിലെത്തും

ജൂണ്‍ 6-ന് നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാൻ കോക്രോച്ച്‌ ജനതാ പാർട്ടിയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ യുഎസില്‍ നിന്നും ഡല്‍ഹിയിലെത്തുന്നു.തന്റെ വരവിനോടനുബന്ധിച്ച്‌ വിമാനത്താവളത്തിലേക്ക് ആരും വരരുതെന്ന്...

കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം പൂർത്തിയാകും

കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം പൂർത്തിയാകും. പന്ത്രണ്ടോളം മന്ത്രിമാരുടെ വകുപ്പുകൾ മാറുമെന്നും നാല് പേർ പുറത്താകുമെന്നും സൂചനയുണ്ട്.സിബിഎസ്ഇ മൂല്യ നിർണയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര...

വീണ്ടും പാചക വാതക വില കൂടി

രാജ്യത്ത് വീണ്ടും പാചക വാതക വില കൂടി.വാണിജ്യ സിലിണ്ടറുകള്‍ക്ക് 46 രൂപയാണ് കൂടിയത്. 19 കിലോ സിലിണ്ടറിന് 3,131 രൂപയാണ് പുതിയ വില.ഗാര്‍ഹിക സിലിണ്ടര്‍...