റസിഡന്റ്‌സ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുക എന്ന ആശയത്തിന് മുഖ്യമന്ത്രിയുടെ പ്രത്യേക അഭിനന്ദനം.
കോണ്‍ഫെഡറേഷന്‍ ഓഫ് റെസിഡന്റ്‌സ് അസോസിയേഷന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ (കോര്‍വ) മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി ദ്വാരക ഉണ്ണിയാണ് ആശയം മുഖാമുഖത്തില്‍ അവതരിപ്പിച്ചത്.
കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള റസിഡന്റ്‌സ് അസോസിയേഷനുകളെ കൂട്ടിയിണക്കി ഒരു അസോസിയേഷന് മിനിമം ഒരു വ്യവസായം എന്ന രീതിയില്‍ വ്യവസായ സംരംഭങ്ങള്‍ മലപ്പുറം ജില്ലയില്‍ നിന്ന് പ്രവര്‍ത്തനം തുടങ്ങാനാണ് പദ്ധതി.
കൂടുതലും നാനോ പ്രൊജക്ടുകളാണ് ലക്ഷ്യമിടുന്നത്.
കൂടാതെ സൗരോര്‍ജ വൈദ്യുത പദ്ധതി സ്ഥാപിക്കാനും ലക്ഷ്യമിടുന്നു.
ഇതിന് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് പിന്തുണ ലഭിക്കുമോ എന്നായിരുന്നു ചോദ്യം.
നിര്‍ദേശം നടപ്പാക്കുന്നതിന് എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ ഭാവി മുന്നില്‍ക്കണ്ടുള്ള ആശയങ്ങളും നിര്‍ദേശങ്ങളും ഗൗരവമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
കടവന്ത്ര റീജിയണല്‍ സ്‌പോര്‍ട്ട്‌സ് സെന്ററില്‍ ആയിരുന്നു മുഖാമുഖം.
58 പേര്‍ മുഖ്യമന്ത്രിയോട് നേരിട്ട് ആശയങ്ങള്‍ പങ്കുവെച്ചു.
നേരിട്ട് സംവദിക്കാന്‍ സാധിക്കാത്ത 356 പേര്‍ അഭിപ്രായങ്ങള്‍ എഴുതി നല്‍കി.