ശബരിമലയിൽ അരവണ വിതരണത്തിലെ നിയന്ത്രണം ഉടൻ നീക്കില്ല; കെ ജയകുമാർ

ശബരിമലയിൽ അരവണ വിതരണത്തിലെ നിയന്ത്രണം ഉടൻ നീക്കില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. ഈ മാസം 21 മുതൽ സദ്യ വിളമ്പും.കരുതൽ ശേഖരം കുറവായതിനാൽ മണ്ഡലപൂജ വരെ അരവണ വിതരണത്തിലെ നിയന്ത്രണം തുടരുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ വ്യക്തമാക്കി.ഒരാൾക്ക് 20 ടിൻ അരവണയാണ് ഇപ്പോൾ നൽകുന്നത്. ഒരു ദിവസം മൂന്നുലക്ഷം അരവണയാണ് ഉത്പാദിപ്പിക്കുന്നതെങ്കിൽ വില്പന നാല് ലക്ഷത്തിന് മുകളിലാണ്.യാതൊരു നിയന്ത്രണവും ഇല്ലാതെ അരവണ വിതരണം ചെയ്തതാണ് പ്രതിസന്ധി ഉണ്ടാകാൻ കാരണമെന്നും കെ ജയകുമാർ വ്യക്തമാക്കി.

ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് ഈ മാസം 21 മുതൽ കേരള സദ്യ വിളമ്പും. ഓരോ ദിവസം ഇടവിട്ടാകും സദ്യ നൽകുക.ശബരിമല മാസ്റ്റർ പ്ലാനിലെ വേഗത്തിൽ നടപ്പാക്കാനാകുന്ന പദ്ധതികളെ കുറിച്ച് വ്യാഴാഴ്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ചേരുന്ന യോഗത്തിൽ ചർച്ച ചെയ്യും.തന്ത്രിയുടെയും മേൽശാന്തിയുടെയും മഠം ഉൾപ്പെടെയുള്ളവ മാറ്റി സ്ഥാപിക്കുന്ന പദ്ധതികൾ അടുത്ത സീസണിന് മുമ്പ് പൂർത്തിയാക്കാനാകുമോയെന്ന് പരിശോധിക്കും.പുതിയ അരവണ പ്ലാന്റ് സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്യും.നടപ്പാക്കാനാകുന്ന പദ്ധതികൾക്കായി സ്പോൺസർമാരെ കണ്ടെത്തും.റൂം ബുക്ക് ചെയ്യുമ്പോൾ വാങ്ങുന്ന ഡെപ്പോസിറ്റ് തിരികെ ലഭിക്കാത്തത് സംബന്ധിച്ച് വ്യാപക പരാതികൾ ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ അക്കോമഡേഷന് കീഴിൽ ഡെപ്പോസിറ്റ് തുക തിരികെ നൽകാൻ വേണ്ടി മാത്രം പ്രത്യേക കൗണ്ടർ ആരംഭിക്കുമെന്നും കെ ജയകുമാർ അറിയിച്ചു.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...