ആർഎല്‍വി രാമകൃഷ്ണന് എം എ ഭരതനാട്യത്തിന് രണ്ടാം റാങ്ക്

വലിയ മാനസിക സംഘർഷത്തിനിടെ എഴുതിയ എം എ പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയതിൻ്റെ സന്തോഷം ഫേസ്ബുക്കിൽ പങ്കുവച്ച് ആർഎൽവി രാമകൃഷ്ണൻ.

ഇതോടെ നൃത്തത്തില്‍ ഡബിള്‍ എംഎക്കാരനായെന്നും ആർഎല്‍വി രാമകൃഷ്ണൻ ഫേസ് ബുക്കില്‍ കുറിച്ചു.

രാമകൃഷ്ണൻ്റെ ഫേസ്ബുക്ക് പോസ്റ്റ് :

“ഒരു സന്തോഷ വാർത്ത പങ്കുവയ്ക്കട്ടെ! കഴിഞ്ഞ രണ്ട് വർഷമായി ഞാൻ കാലടി സംസ്കൃത സർവ്വകലാശാലയില്‍ എം.എ ഭരതനാട്യം ഫുള്‍ ടൈം വിദ്യാർത്ഥിയായി പഠിക്കുകയായിരുന്നു.

ഇന്നലെ റിസള്‍ട്ട് വന്നു. എം.എ ഭരതനാട്യം രണ്ടാം റാങ്കിന് അർഹനായ വിവരം എന്‍റെ പ്രിയ സുഹൃത്തുക്കളെ അറിയിക്കുന്നു.

കഴിഞ്ഞ മാസം ഉണ്ടായ പ്രശ്നങ്ങള്‍ക്കിടയിലായിരുന്നു പരീക്ഷ. അതുകൊണ്ടുതന്നെ വലിയ മാനസിക സംഘർഷത്തിലാണ് പരീക്ഷ എഴുതിയത്. അച്ഛനമ്മമാരുടെയും ഗുരുക്കന്മാരുടെയും സഹോദരീ സഹോദരന്മാരുടെയും അനുഗ്രഹം. ഇതോടെ നൃത്തത്തില്‍ ഡബിള്‍ എംഎക്കാരനായി”

അതേ സമയം ആർ എല്‍ വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ നർത്തകി സത്യഭാമയ്ക്ക് മുൻകൂർ ജാമ്യമില്ല. സത്യഭാമയോട് കീഴടങ്ങാൻ ഹൈക്കോടതി നിർദേശിച്ചു. ഒരാഴ്ചക്കുളളില്‍ കേസ് പരിഗണിക്കുന്ന തിരുവനന്തപുരത്തെ കോടതിയില്‍ ഹാജരാകാനാണ് നിർദേശം.

Leave a Reply

spot_img

Related articles

ശബരിമലയിലെ നെയ്യ് ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ദേവസ്വം

ശബരിമലയിലെ നെയ്യ് ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ദേവസ്വം.ശബരിമലയിലെ നെയ്യ് ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ദേവസ്വം സെക്രട്ടറിയുടെ റിപ്പോർട്ട്. കൃത്രിമം നടന്നിട്ടുള്ളത് എവിടെയാണന്ന് കണ്ടെത്താൻ...

ഗണേഷ് കുമാറിനെ ഉദ്ഘാടനത്തിനു വിളിച്ച കരയോഗം പിരിച്ചുവിട്ട് എൻ എസ് എസ്; നടപടി നേതൃത്വത്തെ ആക്ഷേപിച്ചെന്ന പരാതിക്ക് പിന്നാലെ

എൻ എസ് എസിന്റെ മുൻ ഡയറക്ടർ ബോർഡ് മെമ്പറും, മുൻ താലൂക്ക് യൂണിയൻ പ്രസിഡന്റുമായിരുന്ന കെ ബി ഗണേഷ്‌ കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ച കരയോഗം...

മോട്ടോർ വാഹന വകുപ്പിലെ അഴിമതി തടയാൻ കർശന നടപടികളുമായി ഗതാഗത കമ്മീഷണറുടെ പുതിയ സർക്കുലർ

മോട്ടോർ വാഹന വകുപ്പിലെ അഴിമതി തടയാൻ കർശന നടപടികളുമായി ഗതാഗത കമ്മീഷണറുടെ പുതിയ സർക്കുലർ .ഫീൽഡ് ഡ്യൂട്ടിക്ക് പോകുന്ന ഉദ്യോഗസ്ഥർ എല്ലാ ദിവസവും ഡ്യൂട്ടി...

ശബരിമല നെയ്യ് അഴിമതി: ബോർഡ് ഉദ്യോഗസ്ഥർക്കും പങ്കെന്ന് വിജിലൻസ്

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് മറിച്ചുവിറ്റതിനു പിന്നിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥർക്കും പങ്കെന്ന് ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ട്. ദേവസ്വം ബോർഡിൽ ഉന്നതപദവി വഹിച്ചിരുന്നയാളാണ് ഇടനിലക്കാരനായി...