ദേശീയപാതയില്‍ നിന്ന് പൊന്‍കുന്നം ടൗണിലെത്താതെ പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയിലെ ചിറക്കടവിലെത്തി ശബരിമലയ്ക്കും നിര്‍ദ്ദിഷ്ട എയര്‍പോര്‍ട്ടിലേക്കും എത്താനുള്ള ദൂരം കുറഞ്ഞ വഴി
പത്തൊമ്പതാം മൈല്‍ ചിറക്കടവ് റോഡ് – ബി എം ബി സി നവീകരണത്തിന് 7 കോടി അനുവദിച്ചതായി ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. 5 കിലോമീറ്ററോളം വരുന്ന റോഡ് ആധുനിക നിലവാരത്തില്‍ നവീകരിക്കുന്നതാണ് പദ്ധതി. ദേശീയപാതയില്‍ നിന്ന് പൊന്‍കുന്നം ടൗണിലെത്താതെ പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയിലെ ചിറക്കടവിലെത്തി ശബരിമലയ്ക്കും നിര്‍ദ്ദിഷ്ട എയര്‍പോര്‍ട്ടിലേക്കും എത്താനുള്ള ദൂരം കുറഞ്ഞ വഴിയാണ് ഈ റോഡ്. നവകേരള സദസ്സിന്റെ ഭാഗമായി നിയോജകമണ്ഡലത്തിലെ റോഡ് പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് എം എല്‍ എ നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. സാങ്കേതിക അനുമതി ലഭ്യമാക്കി എത്രയും വേഗം നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ചീഫ് വിപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

