പത്തൊമ്പതാം മൈല്‍ ചിറക്കടവ് റോഡ് – ബി എം ബി സി നവീകരണത്തിന് ഏഴ് കോടി അനുവദിച്ചു – ഡോ.എന്‍.ജയരാജ്

ദേശീയപാതയില്‍ നിന്ന് പൊന്‍കുന്നം ടൗണിലെത്താതെ പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയിലെ ചിറക്കടവിലെത്തി ശബരിമലയ്ക്കും നിര്‍ദ്ദിഷ്ട എയര്‍പോര്‍ട്ടിലേക്കും എത്താനുള്ള ദൂരം കുറഞ്ഞ വഴി

പത്തൊമ്പതാം മൈല്‍ ചിറക്കടവ് റോഡ് – ബി എം ബി സി നവീകരണത്തിന് 7 കോടി അനുവദിച്ചതായി ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. 5 കിലോമീറ്ററോളം വരുന്ന റോഡ് ആധുനിക നിലവാരത്തില്‍ നവീകരിക്കുന്നതാണ് പദ്ധതി. ദേശീയപാതയില്‍ നിന്ന് പൊന്‍കുന്നം ടൗണിലെത്താതെ പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയിലെ ചിറക്കടവിലെത്തി ശബരിമലയ്ക്കും നിര്‍ദ്ദിഷ്ട എയര്‍പോര്‍ട്ടിലേക്കും എത്താനുള്ള ദൂരം കുറഞ്ഞ വഴിയാണ് ഈ റോഡ്. നവകേരള സദസ്സിന്റെ ഭാഗമായി നിയോജകമണ്ഡലത്തിലെ റോഡ് പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് എം എല്‍ എ നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. സാങ്കേതിക അനുമതി ലഭ്യമാക്കി എത്രയും വേഗം നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ചീഫ് വിപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....