വീട്ടമ്മയെ ഓവുചാലിലേക്ക് തള്ളിയിട്ട് കവർച്ച

പള്ളിയിലേക്ക് പ്രാര്‍ഥനയ്ക്ക് പോവുകയായിരുന്ന വീട്ടമ്മയെ ഓവുചാലിലേക്ക് തള്ളിയിട്ട് കവർച്ച.

കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൂഞ്ചോലയില്‍ ബുധനാഴ്ച രാവിലെ 6.30നാണ് സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്തത്.

പൂഞ്ചോല കണ്ണംകുളം വീട്ടില്‍ ജോണിന്റെ ഭാര്യ ജെസ്സി(59)യുടെ ആഭരണങ്ങളാണ് കവര്‍ന്നത്.

പൂഞ്ചോലയിലുള്ള പള്ളിയിലേക്ക് പ്രാര്‍ഥനയ്ക്കായി പോകുന്ന സമയം കുറ്റിയാംപാടം എന്ന സ്ഥലത്തുവെച്ച് പുറകിലൂടെ വന്ന ഒരാള്‍ വഴിയരികിലെ ചാലിലേക്ക് തള്ളിയിടുകയായിരുന്നു.

തുടര്‍ന്ന് കഴുത്തിലുണ്ടായിരുന്ന രണ്ടുപവന്‍ തൂക്കംവരുന്ന സ്വര്‍ണമാലയും മുക്കാല്‍ പവനോളം തൂക്കംവരുന്ന സ്വര്‍ണ മോതിരവും സ്വണംമുക്കിയ രണ്ട് വളകളും ബലപ്രയോഗത്തിലൂടെ ഊരിയെടുക്കുകയായിരുന്നുവെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ആഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. ഈ സമയം വഴിയില്‍ മറ്റാരും ഉണ്ടായിരുന്നില്ല. പിടിവലിക്കിടെ ഇവർക്ക് നിസ്സാര പരിക്കേറ്റു. പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Leave a Reply

spot_img

Related articles

ഡ്രൈ ഡേയിൽ മദ്യ വില്പന; വസ്ത്ര വ്യാപാര സ്ഥാപന ഉടമ അറസ്റ്റിൽ

ഡ്രൈ ഡേയിൽ മദ്യ വില്പന വസ്ത്ര വ്യാപാര സ്ഥാപന ഉടമ അറസ്റ്റിൽ. പാലാ സെൻട്രൽ സ്റ്റോഴ്സ് ഉടമ അന്തീനാട് കല്ലോലിക്കൽ തോമസ് കെ.ജെ യെയാണ്എക്സൈസ്...

പൊള്ളലേറ്റ യുവതി മരിച്ചു

ഭർത്താവ് മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തിയതിനെ തുടർന്നു പൊള്ളലേറ്റു ചികിത്സയിൽ കഴിയവേ യുവതി മരിച്ചു. മൂന്നാർ മാങ്കുളം താളുങ്കണ്ടം പുത്തൻപുരയ്ക്കൽ വീട്ടിൽ മിനി (39) ആണു...

ചങ്ങനാശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട; യുവാവ് പിടിയിൽ

ചങ്ങനാശ്ശേരിയിൽ 10 കിലോയോളം കഞ്ചാവുമായി ചങ്ങനാശ്ശേരി സ്വദേശി പിടിയിലായി. അക്രമണം, കഞ്ചാവ് വില്പന അടക്കം നിരവധി കേസുകളിൽ പ്രതിയായ ചങ്ങനാശ്ശേരി സ്വദേശി ഷെറോൺ നജീബാണ്...

മാനന്തവാടിയിൽ യുവതിയെ ആൺ സുഹൃത്ത് കുത്തിക്കൊന്നു

വയനാട് മാനന്തവാടിയിൽ യുവതിയെ ആൺ സുഹൃത്ത് കുത്തിക്കൊന്നു.വാകേരി സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ യുവതിയുടെ ഒരു കുട്ടിയുടെ ചെവിക്ക് പരിക്കേറ്റു. ഒരു കുട്ടിയെ കാണാനില്ല,...